‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പക്കാ മാസ്സ് ആക്ഷൻ കോമഡി മൂവി, അതാണ് മമ്മൂട്ടിയുടെ ടർബോ. ചിത്രം പ്രഖ്യാപിച്ചത് മുതൽ ചിത്രീകരണം അവസാനിച്ചത് വരെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം. ഇപ്പോഴിതാ തിയ്യറ്ററുകൾ ഇളക്കി മറിക്കാൻ...
"അവന്റെ പോക്ക് ശരിയല്ല, ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവാണവൻ. അവന് പുറത്ത് കടക്കാൻ അറിയില്ല, നിന്റെ മകനെ സൂക്ഷിച്ചോളൂ"... പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്ന മഞ്ജു പിള്ളയുടെ കഥാപാത്രത്തോട് തൊട്ടടുത്തിരിക്കുന്ന കൈനോട്ടക്കാരി പറയുന്ന ഈ...
സിനിമയ്ക്കുള്ളിലെ സിനിമാക്കഥയുമായി ലാൽ ജൂനിയറിന്റെ 'നടികർ'. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കലിന്റെ സിനിമാ ജീവിതമാണ് നടികർ പറയുന്നത്. ടൊവിനോ തോമസാണ് ഡേവിഡ് പടിക്കലായെത്തുന്നത്. ചിത്രത്തിൽ ഭാവനയാണ് നായിക. സൗബിനും ചിത്രത്തിൽ ഒരു പ്രധാന...
കാർത്തുമ്പിയും മാണിക്യനും, ഡോ. സണ്ണിയും ഗംഗയും, ഉണ്ണികൃഷ്ണനും മീരയും, ബോബിയും നീനയും... മോഹൻലാൽ-ശോഭന താരജോഡികളുടെ ചിത്രങ്ങളും കഥാപാത്രങ്ങളും മലയാളിയ്ക്ക് കാണാപ്പാഠമാണ്. 55 ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച ഈ താരജോഡികൾ വർഷങ്ങളുടെ ഇടവേളക്ക് ശേഷം...
ഈ വർഷം ഇറങ്ങിയ മലയാള സിനിമകൾ തിയ്യറ്ററുകളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. തൊട്ടതെല്ലാം പൊന്നെന്ന് പറയും പോലെ റിലീസ് ചെയ്ത പടങ്ങൾ എല്ലാം അൻപത് കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ഓസ്ലറും...