‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Mollywood

spot_imgspot_img

‘കണ്മണി അൻപോട്’പാട്ട് വിവാദം, ഗാനം ഉപയോഗിച്ചത് നിയമപരമായി തന്നെ: ഇളയരാജയുടെ വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് നിർമാതാക്കൾ

മലയാള സിനിമയുടെ ചരിത്രം മാറ്റിക്കുറിച്ച സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്.ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം പറവ ഫിലിംസിന്റെ ബാനറില്‍ ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത സര്‍വൈവല്‍ ത്രില്ലറാണ്. 2024 ഫെബ്രുവരി 22-ന് തിയറ്റര്‍ റിലീസ്...

റഹ്മാനും ധ്യാൻ ശ്രീനിവാസനും ഒമർ ലുലുവും ഒന്നിക്കുന്നു, പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു 

റഹ്മാനെയും ധ്യാൻ ശ്രീനിവാസനെയും ഷീലു ഏബ്രഹാമിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. 'ബാഡ് ബോയ്സ്' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിന്റെ ടൈറ്റിൽ...

ഭ്രമയുഗത്തിലെ കോസ്റ്റും മുണ്ട് മാത്രം, പക്ഷെ ചിലവായത് ലക്ഷങ്ങൾ : വെളിപ്പെടുത്തി ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍

മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ കോസ്റ്റും വെറും മുണ്ട് മാത്രമാണ്. പക്ഷെ, അതിന് മാത്രം ചിലവായത് ലക്ഷങ്ങളാണ് എന്ന് കേട്ടാൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. കോസ്റ്റുമിന് മാത്രം എത്ര ചിലവായെന്ന കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് കോസ്റ്റ്യൂം...

വഞ്ചനാ കുറ്റം, നിർമാതാവ് ജോണി സാഗരിക അറസ്റ്റിൽ

പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിലായി. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി. കോയമ്പത്തൂർ...

അനശ്വര നടൻ തിലകന്റെ കുടുംബത്തിൽ നിന്ന് ഒരു താരം കൂടി, ‘മാർക്കോ’യിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി അഭിമന്യു എസ് തിലക്

ഇന്ന് മലയാള സിനിമയിൽ നിരവധി താരപുത്രൻമാർ അരങ്ങുവാഴുന്നുണ്ട്. മോഹൻലാലിന്റെ മകൻ പ്രണവ്, മമ്മൂട്ടിയുടെ മകൻ ദുൽഖർ, ജയറാമിന്റെ മകൻ കാളിദാസൻ, ശ്രീനിവാസന്റെ മക്കളായ വിനീതും ധ്യാനും... സിനിമയിലെത്തി വിജയം നേടാൻ കഴിയാതെപോയ താരപുത്രന്മാരുമുണ്ട്...

ഇന്ത്യൻ സിനിമയ്ക്ക് തീരാനഷ്ടം, സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു 

ഇനിയില്ല, അതിമനോഹരമായ ആവിഷ്കാരം കൊണ്ട് മലയാള സിനിമയെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച ആ അത്ഭുത പ്രതിഭ. വിസ്മയിപ്പിക്കുന്ന ഷോട്ടുകളും സീനുകളും പകർത്തിയ ആ കൈകൾ ക്യാമറയോട് വിട പറഞ്ഞിരിക്കുന്നു. യോദ്ധയും വ്യൂഹവും ഗാന്ധർവവും...