‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Mollywood

spot_imgspot_img

വിവാദങ്ങൾക്കിടെ ആഘോഷങ്ങളില്ലാതെ ജയസൂര്യയുടെ ജന്‍മദിനം

ലൈംഗികാതിക്രമ പരാതികൾ ഉയരുന്നതിനിടെ നടൻ ജയസൂര്യയ്ക്ക് ജന്‍മദിനം. എന്നാൽ പതിവ് തിളക്കമോ ആഘോഷങ്ങളോ ഇല്ലാതെയാണ് പിറന്നാൾ ദിനം കടന്നുപോകുന്നത്. നിരവധി ആരാധകർ ഹൃദയത്തിലേറ്റിയ താരത്തിനെതിരേ പീഡന പരാതി ഉയർന്നതോടെ ആശംസകൾ അറിയിക്കുന്നവരുടെ എണ്ണവും...

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ തിരിച്ചെത്തുന്നു, ‘സൂക്ഷ്മദർശിനി’യുടെ പോസ്റ്റർ പുറത്ത് വിട്ടു

നാല് വർഷത്തെ ഇടവേളക്ക് ശേഷം നസ്രിയ മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നു. എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദർശിനി’ എന്ന ചിത്രത്തിലൂടെയാണ് നസ്രിയയുടെ തിരിച്ചുവരവ്. ബേസിൽ ജോസഫ് ആണ് ചിത്രത്തിലെ നായകൻ. സിദ്ധാർഥ് ഭരതനും ഒരു...

ജോജുവിന്റെ ‘പണി’ വരുന്നുണ്ട്, ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത് 

ജൂനിയർ ആർട്ടിസ്റ്റായെത്തി കഠിനാധ്വാനം കൊണ്ട് അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും അസാമാന്യ പ്രകടനത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് ജോജു ജോർജ്‌. ജോജു ഒരു സംവിധായകനാവുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ്...

നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ, ടർബോ ജോസിനെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിച്ച് മമ്മൂട്ടി 

അടിയും ഇടിയും ചിരിയുമൊക്കെയായി തിയറ്റർ ഇളക്കി മറിച്ച ടർബോ ജോസ് റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ 50 കോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിന്റെ നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ കണക്ക് ഔദ്യോ​ഗികമായി...

ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി മലയാള ചിത്രം ‘പാരഡൈസ്’, മികച്ച നടനും നടിക്കും സംവിധായകനുമുള്ള നാമനിർദേശം 

അന്താരാഷ്ട്ര ചലച്ചിത്രവേദികളിലെ നിറ സാന്നിധ്യമായി തേരോട്ടം തുടരുകയാണ് ന്യൂട്ടൺ സിനിമ നിർമ്മിച്ച് ദർശന രാജേന്ദ്രൻ, റോഷൻ മാത്യൂ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന മലയാള ചിത്രം 'പാരഡൈസ്'. മേയ് അവസാനവാരം ന്യൂയോർക്കിൽ വച്ച് നടക്കുന്ന...

‘ലെവൽ ക്രോസ്സി’ലൂടെ ഗായികയായി അരങ്ങേറ്റം കുറിച്ച് അമല പോൾ 

മലയാള സിനിമയ്ക്ക് ഒരു പുതിയ ഗായിക കൂടി. നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ചിത്രമായ ലെവല്‍ ക്രോസിലൂടെ നടി അമല പോൾ ഗായികയായി അരങ്ങേറ്റം കുറിയിക്കുകയാണ്. ആസിഫ് അലിയും അമല പോളുമാണ്...