‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നമ്മുടെ നാട്ടിലൊക്കെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിൽ നമ്പറുകളും ഇംഗീഷ് അക്ഷരങ്ങളുമായിരിക്കും ഉണ്ടാകുക. എന്നാൽ അവയ്ക്ക് പകരം നമുക്ക് ഇഷ്ടമുള്ളവരുടെ പേര് നമ്പർ പ്ലേറ്റാക്കി മാറ്റാൻ സാധിക്കുമായിരുന്നെങ്കിൽ അല്ലേ. എങ്കിൽ അത് സാധിക്കും. നമ്മുടെ...
സാമൂഹിക മാധ്യമങ്ങളിൽ പൊതുവെ ഒരു ട്രെന്റിംഗ് ആണ് പഴയ കാല സിനിമയുടെ പല സംശയ നിവാരണങ്ങളും. സമ്മൻ ബെത്ലഹം എന്ന സിനിമയുടെ ക്ലാമാക്സിൽ ഏതു സുന്ദരിയുടെ കൈയ്യിലായിരുന്നു പൂച്ച എന്നത് പലർക്കും സംശയമായിരുന്നു,...
ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ധ്യാൻ ശ്രീനിവാസൻ. ഒരുപക്ഷേ സിനിമകളേക്കാൾ ധ്യാനിന്റെ പല അഭിമുഖങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ അത്തരത്തിൽ ചില പ്രസ്താവനകൾ നടത്തിയിരിക്കുകയാണ് താരം....
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുടുംബസമേതമുള്ള ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി. മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തലേന്ന് പകർത്തിയ ചിത്രമാണ് ഇന്ന് ഫെയ്സ്ബുക്കിലൂടെ താരം പങ്കുവെച്ചത്. മൂന്ന് ലവ് ഇമോജികളോടെ താരം പങ്കുവെച്ച ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ...
അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണെന്ന് മഞ്ജു വാര്യർ. മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവെച്ച മലൈക്കോട്ടൈ വാലിബൻ...
മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി ചിത്രം മലൈക്കോട്ടൈ വാലിബനെതിരെ നടക്കുന്നത് ഹേറ്റ് ക്യാംപെയ്‌നാണെന്ന് ഹരീഷ് പേരടി. ഇത്തരം കൂടോത്രങ്ങളെ മുമ്പും മോഹൻലാൽ നിസാരമായി വലിച്ച് താഴെയിട്ടിട്ടുണ്ടെന്നും ഇനി വാലിന്റെ തേരോട്ടമാണ് നടക്കുകയെന്നും അദ്ദേഹം സമൂഹ...