‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
64-ന്റെ നിറവിലാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. ഈ അവസരത്തിൽ തന്റെ പ്രിയപ്പെട്ട സുഹൃത്തിന് ജന്മദിനാശംസകൾ അറിയിച്ച് എത്തിയിരിക്കുകയാണ് മെഗാ സ്റ്റാർ മമ്മൂട്ടി. മോഹൻലാലിന് ചുംബനം നൽകുന്ന ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി പിറന്നാൾ ആശംസിച്ചിരിക്കുന്നത്.
അർധരാത്രി...
നടി ശാന്തി വില്യംസിനെ ഓർമ്മയുണ്ടോ?. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിരവധി വേഷങ്ങളിൽ മലയാളികൾക്ക് മുന്നിലെത്തിയിട്ടുണ്ട് നടി ശാന്തി. 12-ാം വയസിലാണ് ബാലതാരമായി സിനിമാ ലോകത്തേക്ക് ശാന്തി എത്തിയത്. 1970ലെ വിയറ്റ്‌നാം വീട്...
തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച്, സകല റെക്കേർഡുകളും തകർത്തെറിഞ്ഞ, മോഹൻലാൻ എന്ന താരത്തിന്റെ വളർച്ചയിൽ നിർണായകമായ 'ഇരുപതാം നൂറ്റാണ്ട്'. ഇന്ന് ആ ആവേശത്തിന് 37 വയസ് തികയുകയാണ്. ഒരു ഡയലോഗ് മാത്രം മതി കാലാകാലത്തോളം...
മലയാള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൻ-പൃഥ്വിരാജ് കൂട്ടുകെട്ടിലുള്ള എമ്പുരാൻ. എമ്പുരാന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ വാർത്തയിൽ ഇടം നേടുന്നത്. മലയാള സിനിമ ഇന്ന് വരെ ചിത്രീകരിക്കാത്ത ലൊക്കേഷനുകളിലാണ് എമ്പുരാന്റെ ചിത്രീകരണം...
ഇന്ന് അമ്മമാരുടെ ദിനമാണ്. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. അമ്മയെന്ന വാക്കിൽ നിറഞ്ഞുനിൽക്കുന്നത് നിറയെ സ്നേഹമാണ്. മാതൃത്വത്തിന്റെ മഹത്വമാണ് ഓരോ മാതൃദിനവും നമ്മെ ഓർമിപ്പിക്കുന്നത്.
1908 ലാണ് ആദ്യമായി മാതൃദിനം ആഘോഷിച്ചത്....
'വെറുമൊരു സുഹൃത്ത് മാത്രമായിരുന്നില്ല സംഗീത്, സഹോദരൻ കൂടിയായിരുന്നു. വിട സഹോദരാ...' പ്രിയപ്പെട്ട സുഹൃത്തും സഹോദരനുമായ സംഗീത് ശിവന്റെ നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണിത്. സംവിധാനത്തിലും ഛായാഗ്രഹണത്തിലും തൻ്റേതായ വ്യക്തിമുദ്ര...