‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Mohanlal

spot_imgspot_img

35ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും

35ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം. വിവാഹ വാര്‍ഷിക ചിത്രം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഫ്രം ടോക്കിയോ...

അച്ഛൻ മോഹൻലാലിനെതിരെ ഇപ്പോൾ പ്രതികരിക്കേണ്ട കാര്യം എന്തായിരുന്നു: പ്രതികരിച്ച് ധ്യാൻ

നടൻ ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരുന്നു. ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ. മോഹൻലാൽ കാപട്യക്കാരനാണെന്നും മരിക്കും മുമ്പ് എല്ലാം തുറന്ന് എഴുതുമെന്നുമാണ് ശ്രീനിവാസൻ...

ഇന്നസെൻ്റിന് വിടചൊല്ലി സിനിമാലോകം: സംസ്കാരം നാളെ

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെൻ്റിന് (75) വിടചൊല്ലി സിനിമാ ലോകവും പ്രിയപ്പെട്ട ആരാധകരും. താരത്തിൻ്റെ ഭൌതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8...

ബ്രഹ്മപുരത്തെ വിഷപ്പുകയിൽ ആശങ്ക പ്രകടിപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും, സർക്കാരിനെ വിമർശിച്ച് രമേശ് പിഷാരടി

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ നിന്നുയരുന്ന വിഷപ്പുക ശ്വസിച്ച്, കൊച്ചിയിലെ വീടുകളിൽ എൻ്റെ അമ്മയെപ്പോലെ എത്രയോ അമ്മമാരുണ്ട് എന്നുള്ളതാൻ് ഏറെ ദിവസമായി ഏറ്റവും വലിയ വേദനയെന്ന് ആശങ്ക പങ്കുവച്ച് മോഹൻലാൽ. വയോധികരും കുഞ്ഞുങ്ങളും രോഗികളുമുൾപ്പെടെ...

ഖത്തർ ലോകകപ്പിന് 30 നാൾ കൂടി; ആവേശം പകരാൻ മോഹന്‍ലാൽ എത്തും

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫിഫ ഫുട്ബോളിന് ഇനി 30 നാൾകൂടി. മത്സരത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടകരും ടീമുകളും. ടീമുകൾ നവംബർ ഏഴ് മുതൽ ഖത്തറിൽ എത്തിത്തുടങ്ങും. കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പനയും പൊടിപൊടിക്കുകയാണ്. ഖത്തറില്‍ കുറിക്കുന്ന...

‘മോൺസ്റ്റർ’ വിലക്കി യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങൾ

മോഹൻലാലിൻ്റെ പുതിയ ചിത്രം മോണ്‍സ്റ്ററിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ വിലക്ക്. എൽജിബിടിക്യുപ്ലസ് സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കമുള്ളതാണ് വിലക്കിന് കാരണമെന്നാണ് റിപ്പോർട്ട്. ഈ മാസം 21ന് ചിത്രത്തിൻ്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കെയാണ് ഈ...