‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രണവിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് മോഹൻലാൽ. "വർഷങ്ങൾക്ക് ശേഷം" എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് മോഹൻലാൽ പ്രണവിന്റെ ആരാധകരുമായി പങ്കിട്ടിരിക്കുന്നത്. ചിത്രത്തിലൂടെ ഹൃദയം ടീമായ വിനീത് ശ്രീനിവാസനും പ്രണവും കല്യാണിയും...
താര സംഘടനയായ 'അമ്മ'യുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മമ്മൂട്ടിക്ക് നൽകി പ്രസിഡന്റ് മോഹൻലാൽ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റുമാരായ മണിയൻ പിള്ള രാജു, ശ്വേത...
അന്തരിച്ച വിഷ്വൽ ഡിസൈനർ അനൂപ് രാമകൃഷ്ണന്റെ പുസ്തകം പ്രകാശനം ചെയ്ത് മോഹൻലാൽ. മലയാള സിനിമകളുടെ തലക്കെട്ടുകളുടെ കഥ പറയുന്ന 'ടൈറ്റിൽ-ഒ-ഗ്രാഫി' എന്ന പുസ്തകമാണ് മോഹൻലാൽ പ്രകാശനം ചെയ്തത്. 2021-ൽ ആയിരുന്നു അനൂപ്...
ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കുട്ടനാടിന് അന്താരാഷ്ട്ര നിലവാരമുള്ള കുടിവെള്ള പ്ലാന്റ് നിർമിച്ചു നൽകി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും ഇ.വൈ.ജി.ഡി.എസും ചേർന്നാണ് സ്ഥാപിച്ചത്. ഈ പ്ലാന്റിലൂടെ എടത്വ ഒന്നാംവാര്‍ഡിലെ...
നടൻ മോഹൻലാലിനെതിരെ വൻ സൈബർ ആക്രമണം. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'ഹൃദയം' എന്ന ചിത്രത്തിലെ 'നഗുമോ' എന്ന ഗാനത്തിൽ ബീഫ് കഴിക്കുന്ന രംഗമാണ്...
രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന നെല്‍സണ്‍ ദിലീപ്‍കുമാര്‍ ചിത്രം 'ജയിലറിന്റെ 'പാക്കപ്പ് ആഘോഷമാക്കി അണിയറ പ്രവർത്തകരും താരങ്ങളും. ആക്‌ഷന്‍ കോമഡി എന്റർടെയ്നറാണ് ചിത്രം. രജനിയുടെ കരിയറിലെ 169-ാം ചിത്രമായ ഈ പ്രോജക്റ്റ് 2022...