‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നടൻ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ആറു മാസത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. എന്നാൽ വിചാരണയ്ക്ക് വേണ്ടി അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് മോഹന്‍ലാലിനോട് കോടതി നിർദേശിച്ചിരുന്നു....
ഈ വർഷത്തെ ഓണം ആഘോഷമാക്കി മലയാളത്തിന്റെ സൂപ്പർ താരങ്ങൾ. തന്റെ പുതിയ ചിത്രത്തിന്റെ ലൊക്കഷനില്‍ ഓണസദ്യ വിളമ്പിയാണ് മമ്മൂട്ടി ഓണം ആഘോഷിച്ചത്. ഭ്രമയുഗം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമിരുന്ന് മമ്മൂട്ടിയും ഓണസദ്യ കഴിച്ചു. റെഡ്...
രജനികാന്ത് നായകനാകുന്ന ജയിലർ ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുന്നു. ഇപ്പോഴിതാ റെക്കോർഡ് നേട്ടവുമായി സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ് ജയിലർ. റിലീസായി ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് തന്നെ ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം...
ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന കോമഡി പ്രോഗ്രാമിലൂടെ ശ്രദ്ധേയായ മാളൂട്ടി എന്ന ഹെസ്സ മെഹക്കും മലയാളത്തിന്റെ പ്രിയ താരം മോഹൻലാലും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. മഴവിൽ...
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ച് നടൻ മോഹന്‍ലാല്‍. 2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ വിജയികളായ മുഴുവന്‍ പേര്‍ക്കും ഒരു വലിയ കൈയടി നൽകുന്നു. മമ്മൂട്ടി, എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക...
മമ്മൂട്ടിയ്ക്ക് പിന്നാലെ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലിയും ലണ്ടനിൽ കണ്ടുമുട്ടി. കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ ആണ്. കഴിഞ്ഞ ദിവസങ്ങളിലായി ലണ്ടനിലെ ക്നൈറ്റ്സ് ബ്രിഡ്ജ്...