‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: mobile

spot_imgspot_img

സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഫോണിൽ സൂക്ഷിക്കരുതെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ്.

സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി യുഎഇ. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റാണ്  (എഡിജെഡി)നിർദ്ദേശം നൽകിയത്. സ്വകാര്യത സംരക്ഷിക്കാനും സൈബർ ചൂഷണത്തിന് ഇരയാകുന്നത് ഒഴിവാക്കാനുമാണ് നിർദ്ദേശമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ...

യുഎഇയിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, മുന്നറിയിപ്പുമായി അധികൃതർ 

യുഎഇയിൽ വാഹനമോടിക്കുന്നതിനിടെ മൂന്നിൽ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തികൾ മൂലമുണ്ടാകുന്ന അശ്രദ്ധ റോഡപകടങ്ങൾക്കും മരണത്തിനും വരെ കാരണമാകുമെന്ന് റോഡ് സുരക്ഷാ വിദഗ്‌ധർ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി. ആഭ്യന്തര മന്ത്രാലയത്തിൻ്റെ...

നാളെ ബീപ് ശബ്ദത്തോടെ നിങ്ങളുടെ മൊബൈലിലേക്ക് എമർജൻസി അലേർട്ട് എത്തും; ആരും പേടിയ്ക്കരുത്

സംസ്ഥാനത്ത് നാളെ ( ഒക്ടോബർ 31ന്) പകൽ 11 മണിമുതൽ വൈകീട്ട് 4 മണിവരെ കേരളത്തിലെ വിവിധ ഇടങ്ങളിൽ മൊബൈൽ ഫോണുകൾ പ്രത്യേക തരത്തിൽ ശബ്ദിക്കുകയും, വൈബ്രേറ്റ് (വിറയ്ക്കുകയും) ചെയ്യുകയും ചെയ്യും. ചില...

മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതം; പരിശോധനകൾ ഉറപ്പെന്ന് യുഎഇ

രാജ്യത്ത് മൊബൈൽ ഫോൺ ഉപയോഗം സുരക്ഷിതമാണെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി. ചില മൊബൈൽ ഫോൺ മോഡലുകൾ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന സമീപകാല മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് അതോറിറ്റിയുടെ അറിയിപ്പ്. യുഎഇയിലെ...

ഹാപ്പിനസ് സിം പദ്ധതിയുമായി യുഎഇ; ആറ് മാസത്തേക്ക് സൌജന്യ മൊബൈൽ ഡേറ്റ

യുഎഇയിലെ താഴ്ന്ന വരുമാനക്കാരായ ബ്ലൂ കോളർ വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് വൻ ഓഫറുമായി യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം രംഗത്ത്. ആറ് മാസത്തേക്ക് സൗജന്യ മൊബൈൽ ഡേറ്റയും കുറഞ്ഞ നിരക്കിൽ ഇൻ്റർനാഷണൽ കോളുകളും നൽകുന്ന...

ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗം ; ഒരുലക്ഷം നിയമലംഘകര്‍ക്ക് പിടിവീണു

ഡ്രൈവിംഗിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ആറു മാസത്തിനിടയിൽ ഒരു ലക്ഷത്തിലേറെ പേർക്ക് പി‍ഴ ചുമത്തി അബുദാബി പോലീസ്. 800 ദിർഹമാണ് പിഴ ഈടാക്കുന്നത്. കൂടാതെ ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്റ്റുകളും ചുമത്തിയിട്ടുണ്ട്. ഡ്രൈവിംഗ് സമയത്ത്...