‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നല്ലൊരു ജോലി സ്വപ്നം കണ്ടാണ് തായ്ലൻഡിലേയ്ക്ക് വിമാനം കയറിയത്. എന്നാൽ അനുഭവിക്കേണ്ടി വന്നത് കൊടിയ പീഢനങ്ങളായിരുന്നു. ഒടുവിൽ ജീവിതം അവസാനിച്ചു എന്ന് തോന്നിയ അവസ്ഥയിൽ നിന്നും മടങ്ങിയെത്തി. മഞ്ചേരി വട്ടപ്പാറ കുന്നത്തുവീട്ടിൽ സഹീർ...
മകനെ കാണാനില്ലെന്ന പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ് ഒരു മാതാവ്. തിരുവനന്തപുരം നെല്ലിമുക്ക് സ്വദേശിയായ ജിതിനെയാണ് ദുബായിൽ വെച്ച് കഴിഞ്ഞ 40 ദിവസത്തിലധികമായി കാണാതായത്. ഇതോടെ സഹായം ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ് ജിതിന്റെ...
അജ്മാനിൽ നിന്ന് കാണാതായ 17-കാരനെ മരിച്ച നിലയിൽ കണ്ടെത്തി. പാക്കിസ്ഥാൻ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകൻ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്ന് ആഴ്ച മുൻപ് വീടുവിട്ടിറങ്ങിയ ഇബ്രാഹിം മുഹമ്മദിനെ കണ്ടെത്തുന്നതിനുള്ള...
ഒരാഴ്ച നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഷാർജയിൽ നിന്ന് കാണാതായ 17-കാരനെ കണ്ടെത്തി. പാക്കിസ്ഥാൻ സ്വദേശിയായ മുഹമ്മദ് അബ്ദുള്ളയെയാണ് ഷാർജ പൊലീസിന്റെ പരിശ്രമത്തിന്റെ ഫലമായി സുരക്ഷിതനായി കണ്ടെത്തിയത്. ഏപ്രിൽ 14-നാണ് അബ്ദുള്ളയെ കാണാതാകുന്നത്. മകനെ കണ്ടെത്താൻ...
മണിക്കൂറുകൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ ഷാർജയിൽ നിന്ന് കാണാതായ ഫ്രഞ്ച് കൗമാരക്കാരിയെ കണ്ടെത്തി. ഷാർജ ഗ്രാൻഡ് മോസ്കിന് സമീപത്തെ വീട്ടിൽ നിന്ന് കാണാതായ മെലിൻ എന്ന 17കാരിയെയാണ് ഇന്ന് ഉച്ചയോടെ പൊലീസ് കണ്ടെത്തിയത്. 36...
ഷാർജയിൽ ഫ്രഞ്ച് കൗമാരക്കാരിയെ കാണാതായി. ഷാർജ ഗ്രാൻഡ് മോസ്കിന് സമീപത്തെ വീട്ടിൽ നിന്നാണ് മെലിൻ എന്ന 17കാരിയെ കാണാതായത്. പിതാവ് ഡേവിഡ് ക്രോയിസറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മെലിനെ കണ്ടെത്തുന്നതിനായി ഷാർജ പൊലീസ് ഊർജ്ജിതമായ...