‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മൂന്നാം എൻ.ഡി.എ സർക്കാർ ഇന്നലെ അധികാരമേറ്റു. മന്ത്രിസഭയിൽ സഹമന്ത്രിയായി തൃശൂർ എം.പി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. അതിനുപിന്നാലെ കേന്ദ്രസഹമന്ത്രി സ്ഥാനത്തുനിന്ന് മാറാനുള്ള നീക്കം ആരംഭിച്ചിരിക്കുകയാണ് താരം. സിനിമകൾ...
കേന്ദ്രമന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ഡൽഹിയിലേയ്ക്ക് പുറപ്പെട്ട് സുരേഷ് ഗോപി. നരേന്ദ്രമോദി ഡൽഹിയിൽ എത്താൻ നിർദേശിച്ചതിനെ തുടർന്നാണ് തിരുവനന്തപുരത്തെ വസതിയിൽ നിന്ന് സുരേഷ് ഗോപി യാത്ര പുറപ്പെട്ടത്. വൈകിട്ട് 4 മണിയോടെ സുരേഷ് ഗോപി...
തൃശൂരിലെ നിയുക്ത എംപിയും നടനുമായ സുരേഷ് ഗോപി ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് സൂചന. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെ താരം ഇതുവരെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി ഡൽഹിയിലേയ്ക്ക് പുറപ്പെട്ടിട്ടില്ല. ഇന്ന് രാവിലെ ഡൽഹിയിലെത്തുമെന്ന് നേരത്തെ...
ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകനായ ആദർശാണ് മന്ത്രിക്കെതിരെ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പരാതി നൽകിയത്. യൂണിഫോം ധരിക്കാതെ സ്റ്റേജ് കാരിയർ വാഹനം 20 കിലോമീറ്ററിലധികം ഓടിച്ചു, പാസഞ്ചേഴ്സ് ലൈസൻസില്ലാതെ...
കേരള സർക്കാരിനെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നതെന്നും ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനം മന്ത്രിയെ പുറത്താക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു....
കെഎസ്ആർടിസിയുടെ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികൾ വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. വരുമാനം വർധിപ്പിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും അതിനോടൊപ്പം ചെലവ് കുറയ്ക്കണമെന്നും പറഞ്ഞ മന്ത്രി നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തുമെന്നും കൂട്ടിച്ചേർത്തു.
'വരുമാനം...