‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുമന്നു മന്ത്രി കൂട്ടിച്ചേർത്തു.
108 ആംബുലൻസുകളുടെയും മറ്റു...
ചാച്ചാജിയുടെ ഓർമ്മകൾ പുതുക്കി ഇന്ന് ശിശുദിനം ആഘോഷിക്കുകയാണ് എല്ലാവരും. ഈ സുദിനത്തിൽ തന്റെ ചെറുപ്പക്കാലത്തെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വികൃതിയൊന്നും ഇല്ലാത്ത ഒരു പാവം കുട്ടി എന്ന കുറിപ്പോടെയാണ്...
നടൻ സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയായതിന് പിന്നാലെ അദ്ദേഹത്തിന്റ കൃത്യനിർവ്വഹണത്തിലെ മികവിനെ പ്രശംസിച്ച് നിർമ്മാതാവും നടനുമായ സുരേഷ് കുമാർ. സിനിമാക്കാർക്കും അല്ലാത്തവർക്കും അനുഗ്രഹമാണ് അദ്ദേഹത്തിൻ്റെ കേന്ദ്രമന്ത്രി സ്ഥാനമെന്നും സഹോദരതുല്യമായ ബന്ധമാണ് സുരേഷ് ഗോപിയുമായി ഉള്ളതെന്നും...
മാനന്തവാടി എംഎൽഎയായ ഒ.ആർ. കേളു പിണറായി മന്ത്രിസഭയിൽ അംഗമാകും. എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെച്ച കെ.രാധാകൃഷ്ണന് പകരമാണ് കേളു മന്ത്രിയാകുന്നത്. പട്ടികജാതി പട്ടിക വർഗ വികസന വകുപ്പാണ് കേളു കൈകാര്യം ചെയ്യുക.
അതേസമയം,...
ആലത്തൂരില്‍നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ പട്ടികജാതി-പട്ടികവര്‍ഗ, ദേവസ്വം വകുപ്പ് മന്ത്രിസ്ഥാനം രാജി വെച്ചു. ചരിത്രപരമായ ഉത്തരവിൽ ഒപ്പിട്ട ശേഷമാണ് പടിയിറക്കം. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങളെ കോളനി എന്ന പേരിൽ...
സുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം. മന്ത്രിയായി തുടരുമെന്നും നരേന്ദ്രമോദി മന്ത്രിസഭയിൽ അംഗമായതിൽ അഭിമാനമുണ്ടെന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി വ്യക്തമാക്കിയത്. സഹമന്ത്രി സ്ഥാനം...