‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ജംറയിലെ കല്ലേറ് കർമ്മങ്ങൾ പൂർത്തിയാക്കി മിനായോട് വിടപറയാനൊരുങ്ങി ഹജ്ജ് തീർത്ഥാടകർ. സാത്താന്റെ പ്രതിരൂപമായ ജംറകളിൽ കല്ലെറിഞ്ഞ് അസ്തമയത്തിന് മുൻപ് മിനായുടെ അതിർത്തി വിടുന്ന ഹാജിമാർ മക്കയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം (ത്വവാഫുൽ വിദാഅ്) നടത്തുന്നതോടെ...
ഭക്തിസാന്ദ്രമായ അറഫ സംഗമത്തിന് ശേഷം ഇന്ന് ഹാജിമാർ മിനായിലേക്ക് തിരിച്ച് നീങ്ങിത്തുടങ്ങി. ഇന്നലെ അറഫയിൽ വൈകിട്ട് വരെ കഴിഞ്ഞ ഹാജിമാർ രാത്രി മുസ്തലിഫയിലായിരുന്നു തങ്ങിയിരുന്നത്. മിനായിലെത്തി ജംറയിൽ കല്ലെറിയലാണ് ഇനിയുള്ള പ്രധാന കർമ്മം....
ഹജ്ജ് കർമ്മങ്ങൾക്കായി തീർത്ഥാടകർ ഇന്ന് മിനായിലേക്ക് നീങ്ങും. ആദ്യനാൾ തീർത്ഥാടകർ മിനായിലാണ് താമസിക്കുന്നത്. 25 ലക്ഷം ചതുരശ്രമീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വരയിൽ രണ്ട് ലക്ഷത്തോളം തമ്പുകളാണ് തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കിയിരിക്കുന്നത്.
ഹജ്ജിന്റെ സുപ്രധാന...
ഹജ്ജ് തീര്‍ത്ഥാടനത്തിനുളള ഒരുക്കൾ മുന്നോട്ട്. ഇക്കൊല്ലത്തെ ഹജ്ജ് സേവന സ്ഥാപനങ്ങൾക്ക് മിനയില്‍ സ്ഥലം നിര്‍ണ്ണയിക്കാനുളള നടപടികൾ ഹജ്ജ് ഉമ്ര മന്ത്രാലയം പൂര്‍ത്തിയാക്കി. അതേ സമയം ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മിന അബാറാജ് ടവറില്‍ ഉൾപ്പെടെ...