‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Microsoft

spot_imgspot_img

പത്ത് ലക്ഷം ആളുകൾക്ക് എഐ പരിശീലനം നൽകാൻ പദ്ധതിയുമായി യുഎഇ

പത്ത് ലക്ഷം ആളുകള്‍ക്ക് എഐ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിന് പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയുമായി യുഎഇ. മൈക്രോസോഫ്റ്റുമായി കൈകോർത്താണ് പരിശീലനം നടത്തുന്നത്. ദൈനംദിന ജോലികള്‍ക്ക് അനുയോജ്യമായ രീതിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രയോജനപ്പെടുത്തുകയും...

മൈക്രോ സോഫ്റ്റ് തകരാർ; മുന്നറിയിപ്പ് നൽകി യുഎഇ

മൈക്രോസോഫ്റ്റിനുണ്ടായ സാങ്കേതിക തകരാർ ആ​ഗോളതലത്തിൽ ഉപഭോക്താക്കളെ ബധിച്ചതിനെ തുടർന്ന് മുന്നറിയിപ്പുമായി യുഎഇ അതോറിറ്റി. ക്രൗഡ്‌ സ്ട്രൈക്ക് സോഫ്‌റ്റ്‌ വെയറിൻ്റെ ഉപയോക്താക്കൾ നിലവിലെ പ്രശ്നം പരി​ഹരിക്കുന്നതുവരെ യാതെന്നും ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യരുതെന്നാണ് നിർദേശം....

ആപ്പിൾ കംപ്യൂട്ടറുകളിലും ഇനി വിൻഡോസ് ലഭ്യമാകും; പുതിയ ആപ്പ് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

ആപ്പിൾ കംപ്യൂട്ടർ ഉപയോക്താക്കൾക്കായി പുതിയ വിൻഡോസ് ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ഈ ആപ്പ് വഴി ആപ്പിൾ കംപ്യൂട്ടറുകളിലും ഐഫോണിലും ഐപാഡിലും മാക്ക് ഓഎസിലും വിവിധ ബ്രൗസറുകളിലും വിൻഡോസ് ഉപയോ​ഗിക്കാൻ സാധിക്കും. കമ്പനിയുടെ വാർഷിക...

ടൂറിസം മേഖലയിലെ ഡിജിറ്റൽ പരിവർത്തനം, ഒമാൻ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​വും മൈ​ക്രോ​സോ​ഫ്റ്റ് ക​മ്പ​നി​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

പൈ​തൃ​ക, ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ഡി​ജി​റ്റ​ൽ പ​രി​വ​ർ​ത്ത​നം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാഗമായി ഒമാനിലെ പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​വും മൈ​ക്രോ​സോ​ഫ്റ്റ് ക​മ്പ​നി​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. പൈ​തൃ​ക, ടൂ​റി​സം മേ​ഖ​ല​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് വേണ്ടിയും വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ​യും അ​നു​ഭ​വ​ങ്ങ​ളു​ടെ​യും മ​ത്സ​ര​ക്ഷ​മ​ത...

അനുവാദമില്ലാതെ ഡാറ്റ എടുത്തു; മൈക്രോസോഫ്റ്റിനെതിരെ ആരോപണമുന്നയിച്ച് ട്വിറ്റർ

അനുവാദമില്ലാതെ മൈക്രോസോഫ്റ്റ് ട്വിറ്ററിന്റെ ഡാറ്റ എടുത്തു എന്ന ആരോപണമുന്നയിച്ചിരിക്കുകയാണ് ട്വിറ്റർ. ഡാറ്റ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാർ മൈക്രോസോഫ്റ്റ് ലംഘിച്ചുവെന്നും ട്വിറ്റർ ആരോപിച്ചു. ഇലോൺ മസ്കിന്റെ അഭിഭാഷകനായ അലെക്സ് സ്പൈരോ മൈക്രോസോഫ്റ്റ് മേധാവി സത്യ...