‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റിയാദ് സീസൺ കപ്പിൽ ഫെബ്രുവരി ഒന്നിന് ലയണൽ മെസ്സിയുടെ ഇൻ്റർ മിയാമിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസറും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. മത്സരത്തിന് മുന്നോടിയായി തൻ്റെ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇൻ്റർ മിയാമി മിഡ് ഫീൽഡിങ്...
2023ലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ ഫുട്ബോളർ. മാഞ്ചസ്റ്റർ സിറ്റി എഫ്‌സിയുടെ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ....
ഓസ്ട്രേലിയക്കെതിരേ അർജൻ്റീനയുടെ സൂപ്പർതാരം മെസ്സിയുടെ മാജിക് പ്രകടനം. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ മെസ്സിയുടെ ഗോൾ. സൌഹൃദ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് അർജന്‍റീന വിജയിച്ചു.
കളിതുടങ്ങി 90ആം സെക്കൻ്റിൽ എൻസോ ഫെർണാണ്ടസിന്‍റെ...
ഖത്തർ ലോകകപ്പിന് ശേഷം ഫുട്ബോൾ ലോകത്ത് പുതിയ മേധാവിത്വം ഉറപ്പിക്കാനുളള നീക്കത്തിലാണ് സൌദി അറേബ്യ. സൂപ്പർ താരങ്ങളെ യൂറോപ്യൻ ക്ലബ്ബുകൾ കയ്യടിക്കിവയ്കകുന്ന കാലം കഴിയുന്നെന്ന സന്ദേശം കൂടിയാണ് സൌദി ഫുട്ബോൾ ലോകത്തിന് നൽകുന്നത്.
കളത്തിലെ...
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്ക് സൗദി പ്രോ ലീഗിന്റെ അൽ ഹിലാലിൽ ചേരാനുള്ള ഓഫർ 500 ദശലക്ഷം യൂറോയായി ഉയർത്തിയതായി റിപ്പോർട്ട്.
മുമ്പ് വാഗ്ദാനം ചെയ്ത തുക 400 മില്യൺ യൂറോയായിരുന്നു. ഒരു വർഷത്തേക്ക്...
പി.എസ്.ജി ക്ലബ് അധികൃതരുടെ സസ്പെൻഷൻ തീരുമാനത്തിന് പിന്നാലെ പി എസ് ജി വിടുമെന്ന് വ്യക്തമാക്കി ലിയോണൽ മെസി. ഈ സീസണോടെ പി എസ് ജി വിടാനാണ് തീരുമാനം.
സൗദി സന്ദർശനത്തിൻറെ പേരിൽ ക്ലബ് രണ്ടാഴ്ചത്തെ...