‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കോളിളക്കം രണ്ടാം ഭാഗം എന്ന പേരിലിറങ്ങിയ വീഡിയോയിൽ അനശ്വര നടൻ ജയൻ്റെ സാന്നിധ്യം.
എഐ വിദ്യയിലൂടെ ജയനെ കഥാപാത്രമാക്കിയ വീഡിയോയാണ് പുറത്തെത്തിയത്. ‘ലൂസിഫർ’ സിനിമയിലെ അബ്റാം ഖുറേഷി എന്ന കഥാപാത്രത്തെ എഐയിലൂടെ ഇതിഹാസ നടൻ...
നാല് പതിറ്റാണ്ട് മുമ്പുള്ള ഒരു സ്വപ്നം , എമിറേറ്റ്സ് എയർലൈൻസിൻ്റെ രൂപീകരണത്തെ പറ്റി സോഷ്യൽ മീഡിയയിൽ മനസ്സുതുറന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എമിറേറ്റ്സ് എയർലൈൻസ് ഗ്രൂപ്പിലെ...
മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ശബ്ദത്തിന് ഉടമയാണ് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി. സിനിമയ്ക്ക് പുറമെ സാമൂഹിക വിഷയങ്ങളിലും നിലപാട് വ്യക്തമാക്കുന്ന താരം ഇപ്പോൾ തന്റെ ജീവിതത്തിലെ ദു:ഖകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഒരുപാട് ആധ്വാനിച്ച്...
അറബ് ലോകത്ത് ആദരണീയനും യുഎഇയുടെ പ്രസിഡൻ്റുമായിരുന്ന ശൈഖ് ഖലീഫ വിടവാങ്ങിയിട്ട് ഒരു വർഷം. 2022 മെയ് 13നായിരുന്നു യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റും അബുദാബി എമിറേറ്റിൻ്റെ 16-ആമത് ഭരണാധികാരിയുമായ ശൈഖ് ഖലീഫ തൻ്റെ 74ആം...