‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Membership

spot_imgspot_img

സന്ദീപ് വാര്യർ കോൺഗ്രസിൽ; ഷാൾ അണിയിച്ച് സുധാകരനും സതീശനും

ബിജെപി നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ സന്ദീപ്‌ വാര്യർ കോൺഗ്രസിൻ്റെ കൈപിടിച്ചു. ബിജെപി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിൽക്കുകയായിരുന്നു സന്ദീപ്‌ വാര്യർ. കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യരെ കെപിസിസി അധ്യക്ഷൻ...

കമൽഹാസന് അമ്മയിൽ ഓണററി അംഗത്വം നൽകി ആദരം

ഉലകനായകൻ കമൽഹാസന് മലയാള സിനിമ കൂട്ടായ്മയായ അമ്മയിൽ ഓണററി അംഗത്വം നൽകി. ജനറൽ സെക്രട്ടറി സിദ്ധിഖിൽനിന്ന് ഉലകനായകൻ അമ്മ ഓണററി അംഗത്വം ഏറ്റുവാങ്ങി. ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് അമ്മ ഭാരവാഹികൾ ഇക്കാര്യം...

സംവിധായകൻ മേജർ രവിയും കോൺഗ്രസ്‌ നേതാവ് സി രഘുനാഥും ബിജെപിയിൽ

സംവിധായകൻ മേജർ രവിയും കോൺഗ്രസ്‌ നേതാവ് സി രഘുനാഥും ബിജെപി അംഗത്വം സ്വീകരിച്ചു.  ഞായറാഴ്ച രാത്രി ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. കൂടിക്കാഴ്ചയിൽ കേരളത്തിലെ...

യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോർഡിൽ അംഗത്വം, നേട്ടവുമായി ഖത്തര്‍

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംവിധാനമായ യുനെസ്കോയുടെ എക്സിക്യൂട്ടീവ് ബോര്‍ഡില്‍ അംഗത്വം നേടി ഖത്തര്‍. പാരീസില്‍ നടക്കുന്ന ജനറല്‍ കോണ്‍ഫറന്‍സില്‍ 167 വോട്ട് നേടിയാണ് ഖത്തർ എക്സിക്യൂട്ടീവ് ബോര്‍ഡിലേക്കുള്ള പ്രവേശനം...

ഖത്തർ മ്യൂ​സി​യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ അം​ഗ​ത്വം

ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ വേ​ൾ​ഡ് ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ (യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ) അം​ഗ​ത്വം. ഖ​ത്ത​റി​ന്റെ സാം​സ്‌​കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​ടെ വ​ള​ർ​ച്ചയ്​ക്ക് പി​ൻ​ബ​ല​മേ​കികൊണ്ടാണ് അം​ഗ​ത്വം നൽകിയത്. ഉ​സ്‌​ബ​കി​സ്താ​നി​ൽ ന​ട​ന്ന യു.​എ​ൻ.​ഡ​ബ്ല്യു.​ടി.​ഒ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 25ാമ​ത് സെ​ഷ​നി​ൽ വച്ചാണ്...