‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: medical

spot_imgspot_img

സർക്കാർ മേഖലയിൽ ആദ്യമായി കാൻസറിന് റോബോട്ടിക് സർജറി

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് റോബോട്ടിക് സർജറി യാഥാർത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വൻകിട ആശുപത്രികളിൽ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സർജറി യൂണിറ്റ് സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം ആർ.സി.സിയിൽ പ്രവർത്തനമാരംഭിക്കുന്നു. ആർസിസിയിൽ പ്രവർത്തനസജ്ജമായ...

പുതിയ മെഡിക്കൽ ജില്ല; പദ്ധതിക്ക് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

ഒരു പുതിയ മെഡിക്കൽ ഡിസ്ട്രിക്റ്റ് പദ്ധതിക്ക് അംഗീകാരം നൽകി യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ജീവിതശൈലി, പ്രതിരോധ മരുന്ന്,...

മെഡിക്കൽ ടൂറിസം രംഗത്ത് വളർച്ച രേഖപ്പെടുത്തി ദുബായ്

മെഡിക്കൽ ടൂറിസം രംഗത്ത് വളർച്ച രേഖപ്പെടുത്തി യുഎഇ. കഴിഞ്ഞ വർഷം 6.74 ലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ ദുബായിൽ എത്തിച്ചേര്‍ന്നതായി റിപ്പോര്‍ട്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽപ്പേർ എത്തിയതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.മെഡിക്കൽ ടൂറിസം വികസിപ്പിക്കാനുളള...

ദുബായിൽ സ്മാർട്ട് സാലിം സെൻ്റർ; അരമണിക്കൂറിനകം വീസ മെഡിക്കൽ സർട്ടിഫിക്കറ്റ്

അരമണിക്കൂറിനകം വീസ മെഡിക്കൽ പരിശോധനാ ഫലം ലഭിക്കുന്ന സ്ക്രീനിങ് സെൻ്റർ (സ്മാർട്ട് സാലിം) സേവനവുമായി ദുബായ്. ദുബായ് നോളജ് പാർക്കിലാണ് അതിവേഗ റിസൽട്ട് ലഭ്യമാകുന്ന സ്മാർട്ട് സാലിം സെൻ്റർ പ്രവർത്തനം ആരംഭിച്ചത്. ദിവസേന അഞ്ഞൂറ്...

ഇന്നസെൻ്റിൻ്റെ നില ഗുരുതരമെന്ന് മെഡിക്കൽ ബുളളറ്റിൻ

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള നടൻ ഇന്നസെൻ്റിലെ ആരോഗ്യനില അതീവഗുരുതരം.  ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെൻ്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക...

മെഡിക്കല്‍ നാട്ടിലെടുക്കാം; ‍വര്‍ക്ക് പെര്‍മിറ്റ് വേഗത്തിലാക്കാനൊരുങ്ങി കുവൈറ്റ്

കുവൈത്തില്‍ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയുമായി അധികൃതര്‍. നടപടികൾ പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. നിലവിലുളള മൂന്ന് മാസം കാലപരിധി ഒ‍ഴിവാക്കാനും നീക്കം. പദ്ധതി നടപ്പാക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍...