‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Manichithrathazhu

spot_imgspot_img

വീണ്ടും നാഗവല്ലി തകർത്താടി; 4കെ മികവിൽ മണിച്ചിത്രത്താഴ് തിയേറ്ററിൽ

31 വർഷത്തിന് ശേഷം മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ. 1993ൽ ഫാസിൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമാണ് 4K മികവിൽ വീണ്ടും തിയേറ്ററിലെത്തിയത്. മോഹൻലാൽ, സുരേഷ്ഗോപി , ശോഭന എന്നിവർക്കൊപ്പം മലയാളത്തിലെ അഭിനയ കുലപതികൾ...

ഗം​ഗയും സണ്ണിയും നകുലനും വീണ്ടുമെത്തുന്നു; 4K ദൃശ്യമികവിൽ റീ റിലീസിനൊരുങ്ങി ‘മണിച്ചിത്രത്താഴ്’

നാ​ഗവല്ലിയും ​ഗം​ഗയും ഡോ.സണ്ണിയും നകുലനുമെല്ലാം വീണ്ടും തിയേറ്ററിലെത്താനൊരുങ്ങുന്നു. അതെ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. വെറുമൊരു റിലീസല്ല, 4K ദൃശ്യമികവിലാണ് ചിത്രം സിനിമാ...

‘മണിച്ചിത്രത്താഴ് ഇന്നാണ് ഇറങ്ങിയിരുന്നതെങ്കില്‍ സിനിമ വിജയിക്കില്ല’; ചർച്ചയായി ജാഫർ ഇടുക്കിയുടെ വാക്കുകൾ

മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസിക് ത്രില്ലർ ഏതാണെന്ന് ചോദിച്ചാൽ എല്ലവരും ഒന്നടങ്കം പറയുന്നത് മണിച്ചിത്രത്താഴ് എന്നാകും. കാരണം, മധു മുട്ടത്തിന്റെ തിരക്കഥയും ഫാസിലിന്റെ സംവിധാന മികവും ഒത്തുചേർന്ന ചിത്രത്തിൽ മോഹൻലാലും സുരേഷ്​ഗോപിയും...

മണിച്ചിത്രത്താഴിന് ശേഷം ഫാസിലും മധു മുട്ടവും വീണ്ടും ഒന്നിക്കുന്നു; പിറന്നാൾ ദിനത്തിൽ പുതിയ പ്രഖ്യാപനവുമായി ഫാസിൽ

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഫാസിലിന് ഇന്ന് 75-ാം പിറന്നാൾ. തന്റെ പിറന്നാൾ ദിനത്തിൽ ആരാധകരുമായി പുതിയ വിശേഷം പങ്കിട്ടിരിക്കുകയാണ് താരം. മണിച്ചിത്രത്താഴിന്റെ തിരക്കഥാകൃത്ത് മധു മുട്ടത്തിനൊപ്പമുള്ള പുതിയ ചിത്രമാണ് ഫാസിൽ...

മണിച്ചിത്രത്താഴിന് 30 വയസ്സ്

കുട്ടിച്ചാത്തന്റെ ശല്യം മൂലം ഒരു വീട്ടിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ. അതിനെ അവർ എങ്ങനെ തരണം ചെയ്യുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. എഴുത്തുകാരനും സംവിധായകനും സംഘവും കഥ പൂർത്തിയാക്കാൻ ഇരുന്നു. പക്ഷെ കഥ മുന്നോട്ട്...