‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: mammootty

spot_imgspot_img

‘വേദനാജനകം’,താനൂർ ബോട്ടപകടത്തിൽ ദുഃഖം പങ്കുവച്ച് മമ്മൂട്ടിയും മോഹൻലാലും

താനൂരിലുണ്ടായ ബോട്ടപകടത്തിൽ ദുഃഖം പങ്കുവച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. അങ്ങേയറ്റം ദുഃഖമുണ്ടാക്കുന്ന സംഭവമാണ് താനൂർ ബോട്ടപകടമെന്ന് ഇരുവരും പറഞ്ഞു. ദുരന്തത്തിൽ മരണപ്പെട്ട വ്യക്തികളുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും താരങ്ങൾ വ്യക്തമാക്കി. ചികിത്സയിൽ...

നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി: നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർദ്ധക്യ സാഹചമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം ചെമ്പ് മുസ്ലിം ജ മാത്ത് പള്ളിയിൽ ഇന്ന് വൈകിട്ട്....

ഇന്നസെൻ്റിന് വിടചൊല്ലി സിനിമാലോകം: സംസ്കാരം നാളെ

അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെൻ്റിന് (75) വിടചൊല്ലി സിനിമാ ലോകവും പ്രിയപ്പെട്ട ആരാധകരും. താരത്തിൻ്റെ ഭൌതിക ശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8...

ഡ്രൈവിംഗ് സുഗമമാക്കാൻ… മോട്ടോർ വാഹന വകുപ്പിൻ്റെ ക്യാംപയിനുമായി മമ്മൂട്ടി

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിൻ്റെ ഡ്രൈവിംഗ് ബോധവത്ക്കരണ ക്യാമ്പയിനിൻ്റെ ഭാഗമായി നടൻ മമ്മൂട്ടി. വാഹനമോടിക്കുമ്പോൾ മറ്റുള്ളവരുമായി പാലിക്കേണ്ട ചില മര്യാദകൾ പുതിയ ബോധവത്ക്കരണ വിഡിയോയിലൂടെ തൻ്റെ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. സംഘര്‍ഷം ഒഴിവാക്കി...

ബ്രഹ്മപുരത്തെ വിഷപ്പുകയിൽ ആശങ്ക പ്രകടിപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും, സർക്കാരിനെ വിമർശിച്ച് രമേശ് പിഷാരടി

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ നിന്നുയരുന്ന വിഷപ്പുക ശ്വസിച്ച്, കൊച്ചിയിലെ വീടുകളിൽ എൻ്റെ അമ്മയെപ്പോലെ എത്രയോ അമ്മമാരുണ്ട് എന്നുള്ളതാൻ് ഏറെ ദിവസമായി ഏറ്റവും വലിയ വേദനയെന്ന് ആശങ്ക പങ്കുവച്ച് മോഹൻലാൽ. വയോധികരും കുഞ്ഞുങ്ങളും രോഗികളുമുൾപ്പെടെ...

അഞ്ചാം വരവറിയിച്ച് ബുര്‍ജ് ഖലീഫയില്‍ CBI 5 ട്രെയിലര്‍

മലയാള സിനിമാ പ്രേക്ഷകരെ ഒരിക്കല്‍ കൂടി ത്രില്ലടിപ്പിക്കാന്‍ സേതുരാമയ്യര്‍ സിബിെഎ നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തുകയാണ്. പരമ്പരയിലെ ആദ്യ നാലെണ്ണവും വിജയ ചരിത്രം കുറിച്ചതിന് ശേഷമാണ് സിബിെഎ 5 തിയേറ്ററിലെത്തുന്നത്. മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പകരം ...