‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നടി മല്ലിക സുകുമാരൻ ഇന്ന് തന്റെ 70-ാം പിറന്നാൾ ആഘോഷിക്കുകയാണ്. മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമായിരുന്നു താരത്തിന്റെ സപ്തതി ആഘോഷം. ഈ അവസരത്തിൽ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് പൃഥ്വിരാജും ഇന്ദ്രജിത്തും.
"കുടുംബത്തിലെ ഏറ്റവും...
തിയേറ്ററിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തി മുന്നേറുന്ന ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതത്തെ പ്രശംസിച്ച് ശ്രീകുമാരൻ തമ്പി. ചിത്രത്തിലൂടെ പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കാർ അവാർഡ് ലഭിക്കുമെന്ന് പറഞ്ഞ അദ്ദേഹം സുകുമാരന്റെയും മല്ലികയുടെയും മകനായതിനാലാണ്...
'ആടുജീവിതം' ഇന്ന് തിയേറ്ററിലെത്തുമ്പോൾ ഹൃദയസ്‌പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മല്ലിക സുകുമാരൻ. 'ആടുജീവിതം' എന്ന സിനിമ തന്റെ മകൻ രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരൻ നൽകിയ വരദാനമാണെന്നാണ് മല്ലിക കുറിച്ചത്. തന്റെ മകനിലൂടെ നിങ്ങൾ നജീബിനെ...
നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തിലല്ല കലാകാരനെ വിലയിരുത്തേണ്ടതെന്നും ഇത്തരം അധ്യാപകർ കലാമണ്ഡലത്തിന് നാണക്കേടാണെന്നുമാണ് താരം...
മലയാളികൾക്ക് പ്രത്യേകം മുഖവുര ആവശ്യമില്ലാത്ത താരമാണ് മല്ലിക സുകുമാരൻ. മലയാള സിനിമയിൽ അരനൂറ്റാണ്ട് കാലത്തെ അനുഭവ സമ്പത്തുള്ള നായിക. സിനിമയിലെ ചില പ്രവണതകളെക്കുറിച്ച് തുറന്നു പറയുകയാണ് താരം. പഴയ കാലത്തെയും പുതിയ കാലത്തെയും...
വർഷങ്ങൾ എത്ര കഴിഞ്ഞാലും പ്രിയപ്പെട്ടവരുടെ വേർപാട് എന്നും മനസിൽ ഒരു നീറ്റലാണ്. നിറകണ്ണുകളോടെയല്ലാതെ അവരെ നമുക്ക് ഓർക്കാൻ സാധിക്കില്ല. അത്തരമൊരു കാഴ്ചയ്ക്കാണ് ഇപ്പോൾ കേരളക്കര സാക്ഷ്യം വഹിക്കുന്നത്. ഇടറിയ വാക്കുകളോടെ അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ...