‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തൃശൂർ സ്വദേശിനിയായ പ്രതിശ്രുത വധു ദുബായിൽ കുഴഞ്ഞുവീണ് മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്റെ മകൾ അമൃത(23)യാണ് മരിച്ചത്. ആഗസ്തിലായിരുന്നു അമൃതയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
ഗൾഫിൽ ബിസിനസ് ചെയ്യുന്ന അനിലൻ 35 വർഷത്തോളമായി...
സൗദിയിൽ എണ്ണ ടാങ്കർ അറ്റകുറ്റപ്പണിക്കിടെയുണ്ടായ സ്ഫോടനത്തിൽ മലയാളി മരിച്ചു. ആലപ്പുഴ മാവേലിക്കര സ്വദേശിയായ പാറക്കാട്ട് ഫിലിപ് ജോർജ് (ഇബ്രാഹിം ഫിലിപ്പ്- 55) ആണ് മരിച്ചത്. റിയാദിനടുത്ത് മുസാമിയയിലായിരുന്നു അപകടം സംഭവിച്ചത്.
ക്രൂഡ് ഓയിൽ...
മെഹ്സൂസിന്റെ ഏറ്റവും പുതിയ കോടീശ്വരനായി മലയാളി പ്രവാസി. അബുദാബിയിൽ താമസമാക്കിയ ഇന്ത്യൻ പ്രവാസി വിപിന്‍ ഏറെ നാളായി കാത്തിരിക്കുന്ന വിവാഹം ഒടുവിൽ യാഥാർത്ഥ്യമാകാൻ പോകുന്ന സന്തോഷമാണ് ഇപ്പോൾ. വിവാഹം കഴിക്കാൻ കൊതിച്ചിരുന്നെങ്കിലും പരിമിതമായ...
കന്നഡ നിയമസഭയിൽ വീണ്ടും മലയാളി സാന്നിധ്യമറിയിച്ച് 3 പേർ. കെ.ജെ.ജോർജ് (സർവജ്ഞ നഗർ), എൻ.എ.ഹാരിസ് (ശാന്തിനഗർ), യു.ടി.ഖാദർ (മംഗളൂരു) എന്നിവരാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
55,768 ഭൂരിപക്ഷത്തിനാണ് കെ.ജെ.ജോർജ് വിജയിച്ചത്. കുടകിലേക്ക് കുടിയേറിയ കോട്ടയം...
കുവൈറ്റിൽ മലയാളി നഴ്സായ യുവാവിനേയും ഭാര്യയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട സ്വദേശി സൈജു സൈമണെയും ഭാര്യയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈത്ത് സാൽമിയായിലാണ് സംഭവം.
സൈമണെ താമസിക്കുന്ന കെട്ടിടത്തിൽ നിന്ന്...
സുഡാനില്‍ സൈനികരും അര്‍ധ സൈനികരും തമ്മിൽ തുടരുന്ന ഏറ്റുമുട്ടലിനിടെ മലയാളി വെടിയേറ്റ് മരിച്ചു. കണ്ണൂര്‍ ആലക്കോട് നെല്ലിപ്പാറ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിൻ ആണ് മരിച്ചത്. 48 വയസ്സായിരുന്നു.
വിമുക്തഭടനായ ആല്‍ബര്‍ട്ട് സുഡാനില്‍ സ്വകാര്യ കമ്പനിയിലെ...