‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്ക് കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരിയെ മോചിപ്പിച്ചു. തൃശൂർ സ്വദേശിനിയായ ആൻ ടെസ ജോസഫാണ് (21) സുരക്ഷിതയായി കൊച്ചി വിമാനത്താവളത്തിലെത്തിയത്. ആൻ ടെസയെ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥർ ചേർന്നാണ് സ്വീകരിച്ചത്. ഏപ്രിൽ...
സൗദിയിൽ നിന്നു കാണാതായ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം അമ്പലം കുന്ന് സ്വദേശി സഫീര്‍ അബ്ദുല്‍ മനാഫി (29) ന്റെ മൃതദേഹമാണ് അല്ഖര്ജിനടുത്ത ദിലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി നാലിന്...
ടൂറിസ്റ്റ് വിസ സംബന്ധിച്ച് പല രാജ്യങ്ങളിലും പല നിയമങ്ങളാണ് നിലവിലുള്ളത്. ഒരു രാജ്യത്തേക്ക് പോകുന്നതിന് മുൻപ് ഇത്തരം കാര്യങ്ങൾ സംബന്ധിച്ച അറിവ് സ്വായത്തമാക്കുന്നത് ചിലപ്പോഴെങ്കിലും ഗുണം ചെയ്യും. വിസ നിയമത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ...
ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്സ് സ്റ്റാളിലെ ജീവനക്കാരനായിരുന്നു മരിച്ച യാക്കൂബ്...
ബഹ്റൈനിലെ ജോലിസ്ഥലത്ത് പത്തനംതിട്ട സ്വദേശി കുഴഞ്ഞ് വീണു മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയിൽ വീട്ടിലെ ഏബ്രഹാം ടി വർഗീസ് ആണ് മരിച്ചത്. 54 വയസായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ...
യുഎഇയിലെ ഖോർഫക്കാനിൽ ബോട്ടപകടത്തിൽ മലയാളി മരിച്ചു. കുട്ടി ഉൾപ്പെടെ മൂന്നു മലയാളികൾക്ക് പരുക്കേറ്റു. കാസർക്കോട് നീലേശ്വരം സ്വദേശി അഭിലാഷ് വാഴവളപ്പിൽ (38) മരിച്ചത്.
ഇതിൽ തിരുവനന്തപുരം സ്വദേശിയായ കുട്ടിയുടെ നിലഗുരുതരമാണ്. വെള്ളിയാഴ്ച ചെറിയ പെരുന്നാൾ...