‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാള സിനിമയിൽ പുതിയ സംഘടന വരുന്നുയ 'പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്' എന്ന പേരിലാണ് പുതിയ സംഘടന ആരംഭിക്കുന്നത്. സംവിധായകരായ ആഷിക്ക് അബു, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, അഞ്ജലി മേനോൻ, നടി...
മലയാള സിനിമയുടെ നല്ലകാലമാണ് ഇപ്പോൾ കടന്നുപോകുന്നത്. ഒരുടിപിട നല്ല സിനിമകൾ പ്രേക്ഷകർക്കായി സമ്മാനിച്ചപ്പോൾ കോടി ക്ലബ്ബിൽ കോടിയിൽ നിരവധി പടങ്ങളെത്തി. നായികാ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ അടുത്തിടെ ഇറങ്ങുന്നത് കുറവായിരുന്നു. ഇപ്പോഴിതാ വിഷയത്തെ...
42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. താരത്തിന്‍റെ പുതിയ ചിത്രമായ ടര്‍ബോയുടെ പ്രമോഷന്‍റെ ഭാഗമായി മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ പരാമര്‍ശം.
ഇവരുടെ ധൈര്യത്തിലാ നമ്മള്‍...
സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണു മരിച്ചു. മൂവാറ്റുപുഴയിൽ സ്വകാര്യ ആവശ്യത്തിന് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
കലാഭവൻ മണി നായകനായ ലോകനാഥൻ ഐഎഎസ്, സുരേഷ് ഗോപി നായകനായ രാമരാവണൻ, ഗിന്നസ് പക്രു...
മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള സിനിമ ഗംഭീര വിജയമാണ് നേടിയത്. 18 കൊല്ലം മുൻപ് നടന്ന യഥാർത്ഥ സംഭവമാണ് ചിത്രത്തിന് ആധാരമായത്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ചിത്രം വൻ വിജയമാണ് നേടിയത്. ചിത്രത്തിൽ...
തിയേറ്ററിൽ തരംഗം സൃഷ്ടിച്ച് കുതിപ്പ് തുടരുകയാണ് ഫഹദ് ഫാസിലിന്റെ ആവേശം. ചിത്രം 150 കോടിയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ആദ്യത്തെ 150 കോടി ചിത്രവുമാണ് ആവേശം. ഇപ്പോൾ...