‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ദിവസങ്ങൾ നീണ്ട വിവാഹ ആഘോഷങ്ങളോടും തിരക്കുകളോടും ബൈ പറഞ്ഞ് മാളവിക ജയറാം. വിവാഹം റജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ച് നവനീതിനെ ചുംബിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കിട്ടാണ് മാളവിക ആഘോഷങ്ങളോട് വിട പറഞ്ഞത്....
മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ വലിയ ആഗ്രഹമാണ് അവരുടെ വിവാഹം. ആനന്ദക്കണ്ണീരോടെയല്ലാതെ വിവാഹത്തിൽ അവർക്ക് പങ്കെടുക്കാനും സാധിക്കില്ല. അത്തരം ഒരു മുഹൂർത്തത്തിനാണ് ഇന്ന് ഗുരുവായൂർ ക്ഷേത്രം സാക്ഷ്യം വഹിച്ചത്. ജയറാം-പാർവ്വതി ദമ്പതികളുടെ മകളായ മാളവിക...
പെരുമ്പാവൂരിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ചെറുപ്പക്കാരൻ കാലടിയിലെ ശ്രീ ശങ്കര കോളജിൽ പഠിക്കുന്ന കാലത്ത് തന്നെ മിമിക്രിയിൽ പ്രഗത്ഭനായിരുന്നു. പഠനം കഴിഞ്ഞ ഉടനെ കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലെ നിറ...
ഒരു നടി എന്നതിലുപരി ഒരു സംരംഭക കൂടിയാണ് ദേശീയ പുരസ്‌കാര ജേതാവായ അപർണ ബാലമുരളി. ജയറാമിന്റെയും പാർവതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടെയും വിവാഹനിശ്ചയ ചടങ്ങുകൾ ഒരുക്കിയാണ് അപർണ ബാലമുരളി ഇപ്പോൾ ശ്രദ്ധേയയായിരിക്കുന്നത്. അപർണ...
താരദമ്പതികളായ ജയറാമിന്റേയും പാർവതിയുടേയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് വിവാഹനിശ്ചയം കഴിഞ്ഞെന്ന വാർത്ത മലയാളികൾ അറിഞ്ഞത്.
https://www.instagram.com/p/C0kupW5PIZr/
ഈ അടുത്ത് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. പ്രിയപ്പെട്ടവന്...
ഒരു കാലത്ത് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡിയായിരുന്നു ജയറാമും പാര്‍വതിയും. പിന്നീട് ഇവര്‍ ജീവിതത്തിലും ഒന്നിച്ചപ്പോൾ മലയാളക്കര സന്തോഷിച്ചു. കാളിദാസ് ജയറാമും മാളവിക ജയറാമുമാണ് താര ദമ്പതികളുടെ മക്കൾ. ഇതില്‍ കാളിദാസ്...