‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മക്കയിലെ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ കൈമാറി. സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായ സൗദ് ബിൻ മിശ്‌അൽ രാജകുമാരൻ...
മക്കയിൽ അസഹനീയമായ രീതിയിലാണ് ചൂട് വർധിക്കുന്നത്. കനത്ത ചൂടിൽ 569 തീർത്ഥാടകർക്ക് സൂര്യാഘാതവും തളർച്ചയും നേരിട്ടു. ഇതിനിടെ 22ഓളം പേരാണ് സൗദിയിൽ മരണപ്പെട്ടത്. ഇതിൽ പലരുടെയും മരണ കാരണം ശക്തമായ ചൂടാണെന്നാണ് റിപ്പോർട്ട്....
കേരളത്തിൽ നിന്നുള്ള ആദ്യ മലയാളി ഹജ്ജ് സംഘം മക്കയിലെത്തി. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ജിദ്ദ വഴി മക്കയിലെത്തിയ ഹാജിമാർക്ക് വൻ സ്വീകരണമാണ് ഇന്ത്യൻ എംബസി ഓഫീസർമാരും വിവിധ സന്നദ്ധ സേവന സംഘം...
ആയിരം മാസങ്ങളേക്കാൾ പുണ്യമുള്ളതാണ് റമദാനിലെ 27-ാം രാവ്. 27-ാം രാവിൽ പാപമോചന പ്രാർത്ഥനയ്ക്കും നമസ്‌കാരത്തിനുമായി ഹറമിലെത്തിയത് 20 ലക്ഷത്തോളം വിശ്വാസികളാണ്. പാതിരാത്രി മുതൽ പുലർച്ചെ വരെ നീണ്ട പ്രാർത്ഥനകൾക്ക് എത്തിയ ജനങ്ങളാൽ ഹറമും...
വയോധികർക്കും ഭിന്നശേഷിക്കാർക്കും ഇനി സുഗമമായി മക്കയിലെ കഅ്ബയെ വലംവെയ്ക്കാം (ത്വവാഫ്). ഇതിനായി സ്മാർട്ട് ഗോൾഫ് കാർട്ടുകളെന്ന ചെറിയതരം വാഹനങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ആളുകൾ ഉംറ നിർവ്വഹിക്കുന്ന റമദാൻ മാസത്തിൽ ശാരീരിക...
ഹജ് സീസണിൽ ഹറമിൽ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി മക്കയിലെ മുഴുവൻ പള്ളികളിലും ജുമുഅ നമസ്കാരം നടത്താൻ നിർദേശം. ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ് ആണ് ഇത്...