‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എത്രയൊക്കെ വികസനം വന്നുവെന്ന് പറഞ്ഞാലും സാധാരണക്കാരുടെ അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകില്ല. അതിനുള്ള തെളിവാണ് ഇന്നലെ കേരളത്തിൽ നടന്ന സംഭവം. നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണ ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വാഹനമില്ലാതെ വന്നതോടെ ഒരുകൂട്ടം പേർ...
ചെന്നൈ കോടമ്പാക്കത്തെ ചാന്ദ് ബാഷയുടെയും ആന്ധ്ര നെല്ലൂരിലെ ഷാൻ ബീഗത്തിന്റെയും ഏഴ് മക്കളിലൊരാളായ അവൾക്ക് അഭിനയത്തോട് വലിയ ഇഷ്ടമായിരുന്നു. മേക്കപ്പ് ചെയ്ത് സുന്ദരിയായി നടക്കാൻ ആഗ്രഹിച്ച അവൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ആറ്...
വിവാഹജീവിതം പരാജയപ്പെട്ടത് തന്റെ ആരോഗ്യത്തെയും തൊഴിലിനെയും ബാധിച്ചുവെന്ന് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ താരം സാമന്ത റൂത്ത് പ്രഭു. വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം ജീവിതത്തിൽ തനിക്ക് നിരവധി പ്രശ്നങ്ങളുണ്ടായെന്നും കഴിഞ്ഞ രണ്ടുവർഷക്കാലം താൻ ഒരുപാട് അനുഭവിച്ചുവെന്നുമാണ്...
കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ സമ്മാനിച്ച് ഷാർജ ബുക്ക് ഫെസ്റ്റിവലിൽ പുസ്തക പ്രകാശനം. കാലം സാക്ഷി എന്ന ആത്മകഥയിലൂടെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സണ്ണിക്കുട്ടി എബ്രഹാമാണ് ഉമ്മൻചാണ്ടിയെ പുസ്തക രൂപത്തിൽ വായനക്കാർക്ക് സമർപ്പിക്കുന്നത്....
കമ്മട്ടിപ്പാടത്തെ അഴുക്കു ചാലിൽ നിന്ന് ഇന്ത്യൻ സിനിമയുടെ നെറുകയിൽ സ്വന്തം സ്ഥാനം കെട്ടിപ്പടുത്ത ഒരു കലാകാരൻ. വളർച്ചക്കൊപ്പം വാനോളം വിവാദങ്ങളിലും നായകനായവൻ. മലയാളികൾക്ക് സുപരിചിതനായ ആ നടൻ്റെ പേരാണ് വിനായകൻ. അയാളിലെ നടനേക്കാൾ...
തെക്കൻ കൊളംബിയിയിൽ നിന്ന് യാത്ര തിരച്ച ചെറുവിമാനം തകർന്ന് ആമസോൺ കാട്ടിൽ അകപ്പെട്ട കുട്ടികളെ ജീവനോടെ കണ്ടെത്തിയിട്ട് ദിവസങ്ങൾ പിന്നിടിന്നു. എന്നാൽ നാൽപ്പത് ദിവസം 13 വയസ്സുളള മൂത്ത കുട്ടിയും ഒരു വയസ്സുളള...