‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ ആശാൻ പടിയിറങ്ങിയെങ്കിലും അദ്ദേഹത്തെ മറക്കാൻ ആരാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു കോച്ചിനെ ഇത്രമേൽ സ്നേഹിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യമാണ് കായിക ലോകത്തുനിന്നും ഉയരുന്നത്. തന്റെ പ്രിയപ്പെട്ടവരോട് മൗനത്തിന്റെ...
യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയേത്തുടർന്നുണ്ടായ പ്രളയത്തിൽ നിരവധി വിമാനങ്ങളാണ് റദ്ദാക്കിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി അത്യാവശ്യങ്ങൾക്ക് പോലും വിമാന യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു നിവാസികൾ. എമിറേറ്റ്സ് എയർലൈനിന്റെ 200-ഓളം...
നടൻ അജിത്തിന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് താരത്തിന് തുറന്ന കത്തെഴുതി സംവിധായകൻ അൽഫോൺസ് പുത്രൻ. അജിത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് പറഞ്ഞതായി താൻ കേട്ടിട്ടുണ്ടെന്നും എന്നാൽ ഇതുവരെ പൊതുവിടങ്ങളിൽ കണ്ടിട്ടില്ലെന്നും പറഞ്ഞ അൽഫോൺസ് പുത്രൻ...
ഡോ. ഷഹന അവസാനമായി എഴുതിയ കുറിപ്പ് പുറത്ത്. ഡോ. റുവൈസിനെ മനസിലാക്കാൻ തനിക്ക് സാധിച്ചില്ലെന്നും റുവൈസ് മുഖത്തുനോക്കി തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഷഹന കുറിപ്പിൽ പറയുന്നുണ്ട്. ഇനി ഒരാളെ വിശ്വസിക്കാനോ സ്നേഹിക്കാനോ കഴിയില്ലെന്നും...
വിമാനയാത്രാ നിരക്ക് വർദ്ധനവ് പ്രവാസികൾക്കും ടൂറിസം മേഖലയ്ക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
ആഭ്യന്തര - അന്താരാഷ്ട്ര സർവീസുകൾക്ക് കോവിഡ് മഹാമാരിക്കാലത്തിന് മുൻപുള്ളതിനേക്കാൾ ഉയർന്ന നിരക്കാണ്...