‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇസ്ലാമിക കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പിലാണ് അറേബ്യന്‍ രാജ്യങ്ങൾ. മുഹറം പത്തിനോട് അനുബന്ധിച്ച് വര്‍ഷാരംഭത്തിലെ നോമ്പ് ആചരിക്കാന്‍ വിശ്വാസികളും ഒരുങ്ങിക്കഴിഞ്ഞു. തയ്യാറെടുപ്പുകളുടേയും ഭാഗമായി ജൂലൈ 30 ശനിയാഴ്ച സ്വകാര്യ മേഖലയിലെ എല്ലാ...
വലിയപെരുന്നാൾ അവധിയും സ്കൂൾ അവധിയും എത്തിയതോടെ
യുഎഇയിലെ വിമാനത്താവളങ്ങളിലെ തിരക്ക് പൂര്‍ണതോതിലേക്ക്. കുടുംബസമേതം നാട്ടിലേക്ക് പുറപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. കൊവിഡ് യാത്രാ നിയന്ത്രണങ്ങൾ ഒഴിവായതോടെ രണ്ടുവര്‍ഷത്തെ ഇടവേളയിലാണ് ഭൂരിഭാഗം കുടുംബങ്ങളുടേയും യാത്ര.
നിരവധി മലയാളി പ്രവാസികളും...
കോവിഡ് ആഘോഷം മുടക്കിയ രണ്ട് വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി ഇക്കുറി ഈദ് അവധി ദിനങ്ങൾ ആഘോഷമാക്കാനൊരുങ്ങുകയാണ് ദുബായ് ഉൾപ്പെടെയുളള നഗരങ്ങൾ. യുഎഇയുടെ വിവിധ ഇടങ്ങളങ്ങളില്‍ ആഘോഷപരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രവാസി മലയാളികൾക്കും ആഘോഷങ്ങളുടെ ദിവസങ്ങളാണ്....