‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ ജീവനക്കാർക്ക് യുഎഇ സർക്കാർ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചത്.
അനുവദിച്ച...
പൊതു അവധിയായതിനാൽ സെപ്റ്റംബർ 15ന് വിസ പൊതുമാപ്പ് സേവനങ്ങൾ ലഭ്യമാകില്ലെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) അറിയിച്ചു. പ്രവാചകൻ്റെ ജന്മദിനത്തോടനുബന്ധിച്ചാണ് എമിറേറ്റിലെ ജിഡിആർഎഫ്എ കേന്ദ്രങ്ങൾക്ക് അവധി...
യുഎഇയിൽ അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ സംരംഭങ്ങളിൽ ഒന്നാണ് പ്രസവാവധി നയം. പൊതു-സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായാണ് നയം നടപ്പാക്കിയിരിക്കുന്നത്. ഒരു കുട്ടിയെ വളർത്തുന്നതിൻ്റെ വെല്ലുവിളികൾ കണക്കിലെടുത്താണ് സർക്കാർ പദ്ധതി.
ഗർഭിണികളായ സ്ത്രീകളുടേയും...
ബലിപെരുന്നാളിന്റെ ഭാഗമായി യുഎഇയിൽ പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും അവധികൾ പ്രഖ്യാപിച്ചു. ജൂൺ 15 (ശനിയാഴ്ച) മുതൽ ജൂൺ 18 (ചൊവ്വാഴ്ച) വരെയാണ് രാജ്യത്തെ സ്വകാര്യ മേഖലയിലും പൊതു മേഖലയിലും ജോലി ചെയ്യുന്നവർക്ക്...
33ആമത് അറബ് ഉച്ചകോടിയ്ക്ക് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് ബഹ്‌റൈൻ. ഉച്ചകോടിയുടെ ഭാഗമായി വലിയ രീതിയിലുള്ള ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ സർക്കാർ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം....
ഈദ് അൽ ഫിത്തർ ആഘോഷങ്ങൾക്ക് ശേഷം യുഎഇ നിവാസികൾ വീണ്ടും ജോലികളിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധിയാണ് രാജ്യത്ത് ലഭിച്ചത്. ഇതിന് പിന്നാലെ ജനങ്ങൾക്ക് സന്തോഷ വാർത്തയായി വീണ്ടും അവധിയുടെ...