‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആലയിൽ കെട്ടാനുള്ള പശുവല്ല മുസ്ലീം ലീഗ് എന്ന് മുതിർന്ന ലീഗ് നേതാവ് എം.കെ. മുനീർ. പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ഉൾപ്പെടെ സിപിഎം ലീഗിനെ ക്ഷണിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു....
കോൺഗ്രസും ലീഗും തമ്മിൽ ഒരു അഭിപ്രായ വ്യത്യാസമില്ലെന്നും പതിറ്റാണ്ടുകൾ നീണ്ട സാഹോദര്യബന്ധമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മലപ്പുറത്ത് പാണക്കാട് തങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. കേരളത്തിൽ യുഡിഎഫ്...
മുസ്ലീം ലീഗ് ഒരു മതേതരപാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി. ലീഗിൻ്റെ മതേതരത്വത്തെപ്പറ്റി സംശയം ഉന്നയിക്കുന്നവർ മുസ്ലീം ലീഗിനെപ്പറ്റി പഠിക്കാത്തവരാണെന്നും രാഹുൽഗാന്ധി പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് മറുപടിയായാണ് രാഹുൽ...
മുപ്പത്തിരണ്ടാമത് അറബ് ലീഗ് ഉച്ചകോടി വെള്ളിയാഴ്ച സൌദിയിൽ നടക്കും. ഉച്ചകോടിക്ക് മുന്നോടിയായി സൗദിയിലെ ജിദ്ദയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേർന്നു. അറബ് ലീഗ് യോഗത്തിലേക്കുള്ള ചർച്ചാ വിഷയങ്ങളും കരടും മന്ത്രിമാരുടെ യോഗം തയ്യാറാക്കി.
സുഡാൻ...
മുസ്ലിം ലീഗ് ഉൾപ്പടെയുളള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി സുപ്രീം കോടതി തളളി . മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്നതിനാൽ ഈ പാർട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ തയ്യാറായതോടെയാണ്...
സ്കൂളുകളിൽ ലിംഗ സമത്വം നടപ്പാക്കുന്നതിന് വേണ്ടി സർക്കാർ മുന്നോട്ട് വച്ച ജെൻഡർ ന്യൂട്രൽ യൂണിഫോം ആശയത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും നടത്തിയ വിവാദ പരാമർശത്തില്‍ വിശദീകരണവുമായി ഡോ. എം.കെ മുനീർ എംഎൽഎ. തന്റെ പ്രസംഗം തെറ്റായി...