‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കേരളത്തിൽ യു.ഡി.എഫ് വിജയാ ഹ്ളാദത്തിലാണ്. വിജയമുറിപ്പ് 17 മണ്ഡലങ്ങളിൽ 9 മണ്ഡലങ്ങളിലും യുഡിഎഫിൻ്റെ ലീഡ് ഒരുലക്ഷത്തിന് മുകളിലെത്തി.
ഏറ്റവും കൂടുതൽ ഭൂരിപക്ഷവുമായി രാഹുൽ ഗാന്ധിയാണ് പട്ടികയിൽ മുന്നിൽ. വയനാട്ടിൽ...
ആഗോള ബാങ്ക് ഭീമനാകാന്‍ തയ്യാറെടുത്ത് എച്ച്ഡിഎഫ്സി. വായ്പാ രംഗത്തെ മുന്‍നിര കോര്‍പ്പറേഷനായ ഹൗസിംഗ് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനും എച്ച്ഡിഎഫിസി ബാങ്കും തമ്മില്‍ ലയനത്തിന് കരാറായതൊടെയാണിത്. കരാര്‍ പ്രാബല്യത്തിലെത്തുന്നതോടെ ലോകത്തിലെ ഏറ്റവും മൂല്യമേലിയ പത്ത്...
ഈന്തപ്പഴ കയറ്റുമതിയില്‍ സൗദി ഒന്നാമത്. ഇന്റര്‍നാഷനല്‍ ട്രേഡ് സെന്ററിന്റെ കീഴിലുള്ള ട്രേഡ് മാപ്പിന്റെ 2021ലെ റിപ്പോര്‍ട്ട് പ്രകാരമാണ് സൗദി മുന്നിലെത്തിയത്. 113 രാജ്യങ്ങളിലേക്കി 120 കോടി റിയാലിന്റെ കയറ്റുമതിയാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍...
ലോകത്ത് ഏറ്റവും കൂടുതല്‍ വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും ഫൈബര്‍ ശൃംഖലയുളള രാജ്യമായി യുഎഇ. ആഗോള ഫെബര്‍ നെറ്റ്വർക്ക് വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനമായ എഫ്ടിടിഎച്ച് കൗൺസിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് യുഎഇയ്ക്ക് അംഗീകാരം. സിംഗപ്പൂർ,...