‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: ldf

spot_imgspot_img

വീട്ടിൽ ഇരിക്കേണ്ടി വന്നാലും എൽ ഡി എഫിനെ വഞ്ചിക്കില്ല, സഭയിൽ കെബിഗണേഷ് കുമാർ എംഎൽഎ 

ഉമ്മൻ ചാണ്ടിയോട് കേരള കോൺഗ്രസി (ബി)ന് രാഷ്ട്രീയ വിരോധമുണ്ട് എന്നത് ശരി തന്നെ, എന്നാൽ ആർ. ബാലകൃഷ്ണ പിള്ളയ്ക്കോ മകനായ തനിക്കോ അദ്ദേഹത്തോട് വ്യക്തി വിരോധമില്ലെന്ന് ഗണേഷ് കുമാർ എംഎൽഎ നിയമ സഭയിൽ...

174 കുടംബങ്ങൾക്ക് കൂടി സ്വന്തം വീടായി; മുഖ്യമന്ത്രി താക്കോൽ കൈമാറി

എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് കീഴിൽ നാല് ഭവന സമുച്ചയങ്ങൾ കൂടി കൈമാറി. പുതിയതായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങൾ കൈമാറുന്ന...

എകെജി സെന്ററിന് നേരെ ബോംബ് എറിഞ്ഞ സംഭവം ; പ്രതിഷേധം രേഖപെടുത്തി ഇടത് നേതാക്കൾ

സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസ് പ്രവർത്തിക്കുന്ന എകെജി സെൻ്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. എകെജി സെന്ററിന് മുന്നിലെ റോഡിലേക്കാണ് സ്ഫോടക വസ്തു വീണത്. രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. വലിയ ശബ്ദം കേട്ട്...

ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ് കുതിപ്പ്; ‍വോട്ടുറപ്പിക്കാനാകാതെ തളര്‍ന്ന് ഇടതുപക്ഷം

ക‍ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടായിരുന്നു. പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ ചുമതല ഏറ്റെടുത്തപ്പോൾ പറഞ്ഞ വാക്ക് ഉമാ തോമസിലൂടെ പാലിച്ചിരിക്കുന്നു. കോണ്‍ഗ്രസിന് മുന്നോട്ടുളള കുതിപ്പിന് തൃക്കാക്കരയില്‍നിന്ന് ഒരു...