‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: ldf

spot_imgspot_img

എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി

എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇ.പി ജയരാജനെ മാറ്റി. ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തിലാണ് പാര്‍ട്ടിയുടെ നടപടി. നടപടിയില്‍ പ്രതിഷേധിച്ച് സിപിഐഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ഇ.പി ജയരാജൻ കണ്ണൂരിലേക്ക് മടങ്ങി. നടപടിയുണ്ടാകുമെന്ന...

തോൽവിയുടെ പ്രധാനകാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യം; പിണറായിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ യോ​ഗങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിൽ സി.പി.ഐ ജില്ലാ എക്സിക്യൂട്ടിവിൽ മുഖ്യമന്ത്രിക്കും സർക്കാരിനും രൂക്ഷവിമർശനം. എൽ.ഡി.എഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റവും ധാർഷ്ട്യവുമാണെന്ന് ആരോപിച്ച നേതാക്കൾ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടു....

കേരളത്തിൽ യുഡിഎഫ് തരം​ഗം; നിരാശയോടെ പിൻവാങ്ങി എൽഡിഎഫ്, അക്കൗണ്ട് തുറന്ന് ബിജെപി

കേരളത്തിൽ തരം​ഗം സൃഷ്ടിച്ച് യുഡിഎഫ് മുന്നേറ്റം. 20 മണ്ഡലങ്ങളിൽ 18 മണ്ഡലങ്ങളും പിടിച്ചെടുത്താണ് യുഡിഎഫ് തേരോട്ടം തുടരുന്നത്. യുഡിഎഫ് തരംഗം പ്രവചിച്ചിരുന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ ശരിയെന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ ജനവിധി....

‘ഇന്ത്യയിൽ ജനാധിപത്യം ഉണ്ടോയെന്ന് സംശയം; ബിജെപി ഭരണത്തിൽ ജനം ജീവിക്കുന്നത് ഭീതിയോടെ’; പിണറായി വിജയൻ

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ ജനാധിപത്യമാണോ എന്ന സംശയം ലോകത്ത് ഉയർന്നിരിക്കുന്നുവെന്നും ലോകരാജ്യങ്ങൾ നമ്മെ നോക്കി നിങ്ങൾ നടപ്പാക്കുന്നത് ജനാധിപത്യരീതിയാണോ എന്ന് ചോദിക്കുന്ന അവസ്ഥ വന്നിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു....

ലീ​ഗ് ഇ​ട​തു​പ​ക്ഷ​ത്തേക്കില്ല: പികെ കു​ഞ്ഞാ​ലി​ക്കു​ട്ടി

മുസ്ലിം ലീ​ഗിനെ കൂടെക്കൂട്ടാൻ‌ പല തന്ത്രങ്ങളും പയറ്റി വരുകയാണ് ഇടതുപക്ഷം. ലോക്സഭാ മൂന്നാം സീറ്റ് വിഷയം വന്നപ്പോഴും ഇടതുപക്ഷം ആകെ ഒന്നു പയറ്റി നോക്കി ലീ​ഗിനെ ഇടതുപാളയത്തിൽ എത്തിക്കാൻ. എന്തൊക്കെ സംഭവിച്ചാലും കൂറുമാറുന്ന...

നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ കൊച്ചിയിലെ...