‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: law

spot_imgspot_img

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ വരുമ്പോൾ പാർക്കിങ്ങ് , സാലിക് നിരക്കുകളിൽ വെത്യാസമുണ്ടാകും. 1....

യുഎഇ ഗതാഗത നിയമം കർശനമാക്കി; തോന്നുംപോലെ റോഡ് മുറിച്ചുകടക്കാന്‍ പറ്റില്ല

യുഎഇയിൽ 17 വയസ്സുള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് നേടാൻ അനുമതി. മുമ്പ്, കാറുകളും ചെറുവാഹനങ്ങളും ഓടിക്കാൻ ഒരാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം എന്ന നിബന്ധനയിലാണ് ഇളവ്. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ...

മൂന്ന് സേവനങ്ങൾക്ക് നികുതി ഇളവ് അനുവദിച്ച് യുഎഇ

മൂല്യവര്‍ധിത നികുതിനിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തതായി യുഎഇ ധനമന്ത്രാലയം അറിയിച്ചു. യുഎഇ കാബിനറ്റിൻ്റെ അംഗീകാരത്തെ തുടർന്ന് മൂന്ന് സേവനങ്ങള്‍ക്ക് വാറ്റ് നികുതിയില്‍ ഇളവുകള്‍ നല്‍കുകയായിരുന്നു. നിക്ഷേപ ഫണ്ട് മാനേജ്മെന്‍റ് സേവനങ്ങള്‍, വെര്‍ച്വല്‍ ആസ്തികളുമായി...

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ മതഗ്രന്ഥങ്ങളുടെ പഠനം; നിയന്ത്രണം കർശനമാക്കി ഷാർജ

മതഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നതിൽ നിന്ന് ലൈസൻസില്ലാത്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളി യുഎഇ വിലക്കേർപ്പെടുത്തിയ പശ്ചാത്തലത്തിൽ വിശുദ്ധ ഖുർആനും സുന്നത്ത് ഫൗണ്ടേഷനും നിയന്ത്രിക്കുന്ന നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഷാർജ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ...

‘വാതുവെയ്പ് കേസിൽ ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം’; തുറന്നടിച്ച് മുൻ ഡൽഹി പൊലീസ് കമ്മീഷണർ

2013ലെ ഐപിഎൽ വാതുവയ്‌പ് കേസിൽ നിന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിൻ്റെ അഭാവം മൂലമാണെന്ന് ഡൽഹി പൊലീസിലെ മുൻ കമ്മീഷണർ നീരജ് കുമാർ. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും ശ്രീശാന്ത് രക്ഷപ്പെടാൻ...

പൊതുസ്ഥലങ്ങളിൽ മാന്യതയില്ലാതെ പെരുമാറിയാൽ തടവും പിഴയും ഉറപ്പ്; മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്തെ പൊതുസ്ഥലങ്ങളിൽ മാന്യതയില്ലാതെ പെരുമാറുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പൊതുസ്ഥലങ്ങളിൽ വെച്ച് മോശമായ രീതിയിൽ പെരുമാറുന്നതും അസഭ്യമായ വാക്കുകൾ ഉപയോ​ഗിക്കുന്നവതും രാജ്യത്തെ സാമൂഹ്യ...