‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: launched

spot_imgspot_img

കൊള വിപണി കീഴടക്കാൻ പുതിയ പാനീയം; ഈന്തപ്പഴത്തിൽനിന്ന് കോള

ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയവുമായി സൗദി കമ്പനി. മിലാഫ് കോള എന്ന് പേരിട്ടിരിക്കുന്ന പാനീയം സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീനയാണ് പുറത്തിറിക്കിയത്....

ഷാർജ “മാസ് വൈബ്സ് 2024” ബ്രോഷർ പ്രകാശനം ചെയ്തു

നവംബർ 23ന് ഷാർജ എക്സ്പോ സെൻ്ററിൽ അരങ്ങേറുന്ന "മാസ് വൈബ്സ് 2024" പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസ്സാർ തളങ്കര പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ അതുൽ...

മൂന്ന് ക്യാമറകളോട് കൂടിയ ലോകത്തിലെ ആദ്യത്തെ 5ജി ഇ-ബൈക്ക്; അധികംവൈകാതെ യുഎഇയിലും എത്തും

5ജി ഫോണുകളേക്കുറിച്ച് എല്ലാവർക്കും അറിയാം. എന്നാൽ 5ജി ബൈക്കിനേക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ. ഇല്ല അല്ലേ. എങ്കിൽ അത്തരമൊരു ബൈക്കാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യത്തെ 5ജി ഇലക്ട്രിക് ബൈക്ക്. എന്താണിതിന്റെ പ്രത്യേകതയെന്നല്ലേ. ഇതുപയോ​ഗിച്ച് റൈഡർമാർക്ക്...

‘കെ. റൺ’ അഥവാ കേരള എവലൂഷൻ റൺ’, മൊബൈൽ ​ഗെയിമുമായി കേരളീയം 

കേരളീയം 2023 ന്റെ ഭാഗമായി കേരളത്തിന്റെ കരുത്തും സൗന്ദര്യവും ലോകമൊട്ടാകെയുള്ള യുവാക്കളിൽ എത്തിക്കുന്നതിന് മൊബൈൽ ​ഗെയിം പുറത്തിറക്കി സർക്കാർ. കെ. റൺ (കേരള എവലൂഷൻ റൺ) എന്നു പേരിട്ടിരിക്കുന്ന ​മൊബൈൽ ഗെയിം ആരോഗ്യ...

കൂടുതൽ വാട്ടർ ടാക്സി സർവീസുകളുമായി അബുദാബി

അബുദാബി യാസ് ബേ, യാസ് മറീന, അൽ ബന്ദർ ബീച്ച് മേഖലകൾക്കിടയിൽ പുതിയ വാട്ടർ ടാക്സി സർവീസ് ആരംഭിച്ചു. അബുദാബി മാരിടൈം, എഡി പോർട്ട്സ് ഗ്രൂപ്പ്, മിറൽ അസറ്റ് മാനേജ്‌മെന്റ് എന്നിവര്‍ സംയുക്തമായാണ്...

ദുബായ് മെറ്റാവേർസ് ലോകത്തേക്ക്; സ്ട്രാറ്റജി ലോഞ്ചുമായി ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ

പുതിയ ലോകത്തിന്‍റെ സമ്പത്ഘടനയും തൊ‍ഴില്‍ സാധ്യതയും നിര്‍ണയിക്കുന്ന പ്രധാന മേഖലകളില്‍ ഒന്നായ മെറ്റാവേർസ് സ്ട്രാറ്റജിയുടെ ലോഞ്ച് പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...