‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്ക് നിയമിച്ചാൽ കമ്പനികൾക്ക് പിടിവീഴും. ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയാണ് പിഴയായി കമ്പനികളിൽ നിന്നും ഈടാക്കുക. രാജ്യത്തേയ്ക്ക് ജോലി അന്വേഷിച്ചെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ...
യുഎഇ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തി പുതിയ പ്രഖ്യാപനം. പുതിയ വ്യവസ്ഥകൾ അനുസരിച്ച് അഞ്ച് നിയമ ലംഘനങ്ങൾക്ക് 1 ദശലക്ഷം ദിർഹം വരെ പിഴ
ലഭ്യമാകും. തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി-നിയമത്തിലെ നിർദ്ദിഷ്ട...
തൊഴിൽ സമയം എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി ഒമാനിൽ പുതിയ തൊഴിൽ നിയമ ഉത്തരവ് പുറപ്പെടുവിച്ചു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം താരിക് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിക്ക് ലീവ് വർധിപ്പിക്കൽ, പുരുഷന്മാർക്ക് പിതൃത്വ...
വിദേശത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന തൊഴിലുടമകൾ 3 നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിൻ്റെ അറിയിപ്പ്. ഓഫർ ലെറ്റർ, തൊഴിൽ കരാർ, വർക്ക് പെർമിറ്റ് എന്നിവയാണ് പ്രധാനപ്പെട്ട നടപടക്രമം. വ്യാജ വീസ തട്ടിപ്പിൽ...
റിക്രൂട്ടിങ്, വീസ തട്ടിപ്പുകളിൽ നിന്നും ചൂഷണത്തിൽ നിന്നും ഗാർഹിക തൊഴിലാളികൾക്ക് രക്ഷയാകുന്ന പുതിയ തൊഴിൽ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ.വീട്ടുജോലിക്കാരുടെ നിയമനം മുതൽ സേവനം അവസാനിപ്പിച്ച് മടങ്ങുന്നതു വരെയുള്ള സമഗ്രമായ വിവരങ്ങൾ ഉൾപ്പെട്ടതാണ്...