‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈത്തിൽ അനധികൃതമായി ഡീസൽ വിൽപ്പന നടത്തിയ പ്രവാസികൾ പിടിയിൽ. സബ്സിഡി ഡീസൽ അനധികൃതമായി വിതരണം ചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായവർ ഏഷ്യക്കാരാണെന്ന് അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്...
കുവൈത്തിൽ മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ കനത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. 3 വർഷം തടവും 5,000 മുതൽ 10,000 ദിനാർ വരെ പിഴയുമാണ് നിയമലംഘകർക്ക് ചുമത്തപ്പെടുക. വിദേശികളുടെ കുവൈത്തിലെ താമസം സംബന്ധിച്ച...
കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ മാര്‍ഗനിർദേശവുമായി ഇന്ത്യൻ എംബസി. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട പരാതികൾ വർധിച്ച സാഹചര്യത്തിലാണ് തൊഴിൽ നിയമങ്ങൾ വ്യക്തമാക്കി എംബസി മാർഗനിർദേശം പുറത്തിറക്കിയത്. വീട്ട് ജോലിക്കായി തൊഴിലാളിയുമായി കരാറിൽ...
കുവൈത്തിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 28 ഫാർമസികളുടെ ലൈസൻസുകൾ റദ്ദാക്കി. ഫാർമസികൾ പാലിക്കേണ്ട ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവധിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈസൻസ്...
അതിർത്തികളിൽ പരിശോധന കർശനമാക്കാനൊരുങ്ങി കുവൈത്ത്. വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവർ തിരിച്ചെത്തുന്നത് വർധിച്ച സാഹചര്യത്തിലാണ് കുവൈത്തിന്റെ അതിർത്തിയിൽ സുരക്ഷ കർശനമാക്കുന്നത്. അതിർത്തികളിൽ വിരലടയാളത്തിന് പുറമെ ബയോമെട്രിക് സംവിധാനം വഴി മുഖ - നേത്ര...
പെർമിറ്റില്ലാതെ അപ്പാർട്ട്മെന്റിൽ മെഡിക്കൽ പ്രാക്ടീസ് നടത്തിയ വ്യാജ ഡോക്ടറെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. കുറ്റാന്വേഷണ വകുപ്പിലെ ആന്റി മണി ലോണ്ടറിങ് ക്രൈംസ് വിഭാഗം ഖൈത്താനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ചികിത്സക്ക് ഉപയോഗിച്ചിരുന്ന വിവിധ...