‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വാഹനങ്ങളുടെ നിറം മാറ്റുന്നതിനുള്ള വ്യവസ്ഥകൾ സംബന്ധിച്ച് പുതിയ അറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമേ വാഹനങ്ങളുടെ നിറം മാറ്റാൻ പാടുള്ളുവെന്നും ട്രാഫിക് വകുപ്പിൽ നിന്നുള്ള മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളുടെ...
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ നഴ്സിങ് ജീവനക്കാരുടെ പ്രതിമാസ അലവൻസ് വർധിപ്പിച്ചു. 50 ദിനാറിന്റെ ശമ്പള വർദ്ധനവാണ് നടപ്പിലാക്കിയത്. ആരോഗ്യമന്ത്രി ഡോ. അഹമദ് അൽ അവാദിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. കാറ്റഗറി എ, ബി എന്നിവയിൽ...
കുവൈത്തിലെ ഡ്രൈവിങ് ലൈസൻസ് നേടിയ പ്രവാസികളുടെ രേഖകൾ ഓഡിറ്റ് ചെയ്യാൻ നിർദേശിച്ച് അധികൃതർ. അനധികൃതമായി ആരെങ്കിലും ലൈസൻസ് നേടിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. ആറ് ഗവർണറേറ്റുകളിലും മുൻ വർഷങ്ങളിൽ...
കുവൈത്തിലെ സ്വകാര്യ മെഡിക്കൽ ക്ലിനിക്കുകളിൽ പരിശോധന ശക്തമാക്കി ആരോഗ്യ മന്ത്രാലയം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. രാജ്യത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കേണ്ടത് പ്രധാനമാണെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ...
ചൂട് കാലത്തിന് വിട പറഞ്ഞ് കുവൈത്തിൽ ശൈത്യകാലം ആരംഭിക്കുന്നു. രാജ്യത്ത് ഒക്ടോബർ 15-ന് ശൈത്യകാലം ആരംഭിക്കുമെന്നാണ് അൽ ഒജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കിയത്. നാല് ഘട്ടങ്ങളായാണ് ശൈത്യകാലം അനുഭവപ്പെടുക. ഓരോ ഘട്ടവും 13...
കുവൈത്തിൽ പ്രമേഹം പിടിപെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. പ്രമുഖ പ്രമേഹ ചികിത്സാ വിദഗ്ധൻ ഡോ. സിദാൻ അൽ മസീദിയാണ് ഇത് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. എസൻഷ്യൽസ് ഓഫ് എൻഡോക്രൈനോളജി ആന്റ് ഡയബറ്റിസ്...