‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ചൂടേറിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ പകല്‍ സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉറപ്പുവരുത്താന്‍ മിന്നല്‍ പരിശോധനയുമായി അധികൃതര്‍. നിര്‍മ്മാണ മേഖലകളിലും പുറം ജോലികൾ ആവശ്യമായി വരുന്ന ഫാക്ടറികളിലുമാണ്...
കുവൈറ്റില്‍ വിദേശികളുടെ താമസ നിയമങ്ങളില്‍ കാതലായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ തീരുമാനം. കരട് നിര്‍ദേശത്തിന് കുവൈറ്റ് ആഭ്യന്തര, പ്രതിരോധ കമ്മിറ്റി അംഗീകാരം നല്കി. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഭേദഗതികള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്മിറ്റി അംഗം സഅദൂന്‍...
ആഗോളതലത്തിൽ തുടരുന്ന പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും സാഹചര്യത്തിൽ ഭക്ഷ്യ കരുതൽ ശേഖരം ഉറപ്പുവരുത്തിയെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. ഒരു വർഷത്തിലേറെ ഉപയോഗിക്കാനുള്ള സാധനങ്ങൾ കരുതൽ ശേഖരത്തിലുണ്ടെന്നും അറിയിപ്പ്.
വിലക്കയറ്റ ഭീതിയില്‍ ആളുകൾ സാധനങ്ങൾ വാങ്ങിച്ചുകൂട്ടുന്നതും പൂഴ്ത്തിവയ്പ്പ്...
കുവൈറ്റ് മുനിസിപ്പല്‍ കൗണ്‍സിലിലേക്കുളള തെരഞ്ഞെടുപ്പ് മെയ് 21ന്. ഒരുക്കങ്ങൾ എല്ലാം പൂര്‍ത്തിയായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആകെ പത്ത് മുനിസിപ്പല്‍ മണ്ഡലങ്ങളിലായി നാലേകാല്‍ ലക്ഷം വോട്ടര്‍മാരാണുളളത്, ഇതില്‍ എട്ട് മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ്. 38...
യു എ ഇ ഉപഭോക്താൾക്കളുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഇടം നേടിയ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് ദുബായ് ഇന്റർനാഷണൽ സിറ്റിയിലുള്ള ഡ്രാഗൺ മാർട്ട് - 2ൽ പ്രവർത്തനമാരംഭിച്ചു. ലോകത്തിൽ തന്നെ ഏറ്റവും...