‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈത്ത് മംഗഫിൽ തൊഴിലാളി പാർപ്പിട ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം സഹായധനം നൽകാനാണ് കുവൈത്ത് സർക്കാർ...
കുവൈത്ത് മംഗഫിൽ തൊഴിലാളി പാർപ്പിട ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന 7 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 24 പേരാണ് ആശുപ്രതിയിൽ കഴിയുന്നത്. വെന്റിലേറ്ററിൽ കഴിയുന്നവരുടെ നില മെച്ചപ്പെട്ടതായും കമ്പനി അധികൃതർ...
കുവൈത്തിലെ അനധികൃത താമസക്കാർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി നാളെ അവസാനിക്കാനിരിക്കെ കാലാവധി നീട്ടി കുവൈത്ത്. ഈ അവസരത്തിൽ രാജ്യത്തെ അനധികൃത താമസക്കാർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. നിയമലംഘകർ ജൂൺ 30നുള്ളിൽ രേഖകൾ...
കുവൈത്തിലെ മംഗഫിലിൽ ആറുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 23 മലയാളികൾ ഉൾപ്പെടെ 49 പേർക്ക് ജീവൻ നഷ്ടമായതിൽ പ്രതികരണവുമായി കമ്പനി ഉടമ. ദുരന്തം തീർത്തും ദൗർഭാഗ്യകരമണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും എൻബിടിസി...
കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് കണ്ണീരോടെ വിട നൽകി കേരളം. മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങളാണ് വിമാനത്താവളത്തിൽ എത്തിച്ചത്. വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങൾക്ക് സർക്കാരിൻ്റെ ഗാർഡ് ഓഫ് ഓണർ സമർപ്പിച്ചു. മുഖ്യമന്ത്രി...
കുവൈത്ത് ദുരന്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. അല്പസമയം വിമാനത്താവളത്തിൽ പൊതുദർശനത്തിന് വെച്ചശേഷം മൃതദേഹങ്ങൾ ആംബുലൻസിൽ...