‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിക്ക് പിന്നാലെ കുവൈറ്റിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ രണ്ടായിരം പ്രവാസി അധ്യാപകര്‍ക്ക് ജോലി നഷ്ടമാകാന്‍ സാധ്യതയെന്ന് സൂചനകൾ. വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ഹമദ്...
യുഎസ് പ്രതിനിധി സംഘത്തിന് കുവൈറ്റില്‍ ഊഷ്മള സ്വീകരണം. ഹൗസ് കമ്മിറ്റി ഓഫ് ഫോറിൻ അഫയേഴ്സ്, ഹൗസ് ഹോംലാൻഡ് സെക്യൂരിറ്റി കമ്മിറ്റി എന്നിവയിൽ നിന്നുള്ള യുഎസ് പ്രതിനിധികളാണ് സംഘത്തിലുളളത്. ആഗോള തീവ്രവാദ വിരുദ്ധത സംബന്ധിച്ച...
ജോലി ആവശ്യപ്പെച്ച് കുവൈത്തില്‍ സ്വദേശീവനികളുടെ പ്രതിഷേധം. ഇംഗ്ളീഷ് ബിരുദ ധാരികളായ ഒരുസംഘം യുവതികളാണ് വിദ്യാഭ്യാസ വിഭാഗത്തിന് മുന്നില്‍ പ്രതിഷേധവുമായി എത്തിയത്. അധ്യാപകരായി നിയമിക്കണം എന്നാവശ്യപ്പെട്ടായിരുന്നു യുവതികളുടെ പ്രതിഷേധം.
ജോലി തരൂ എന്ന മുദ്രാവാക്യം എഴുതിയ...
കുവൈത്തിലെ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് കണക്കുകൾ. രാജ്യത്തെ 29.5 ലക്ഷം വിദേശികളില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മാലയാളികളെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
സിവില്‍...
കുവൈത്തില്‍ ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണങ്ങളില്‍ഇളവ് അനുവദിച്ചു തുടങ്ങി. പ്രവാസികൾക്ക് മക്കളെ കുവൈത്തിലേക്ക് കൊണ്ടുലവരാന് അനുമതി . ഇതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി.
ആദ്യഘട്ടത്തിൽ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുവരാനാണ് അനുമതി നല്‍കുന്നത്. പ്രതിമാസം 500...
കുവൈത്തില്‍ നിര്‍ത്തിവച്ചിരുന്ന ഫാമിലി വിസകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിക്കുമെന്ന് സൂചന. കുവൈത്ത് താമസകാര്യ വകുപ്പിനെ ഉദ്ധരിച്ചുളള മാധ്യമ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വിവിധ ഘട്ടങ്ങളിലായി കുടുംബ വിസകൾ അനുവദിക്കാനാണ് നീക്കം.
ആദ്യ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് സ്വന്തം മക്കളെ...