‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Kuwait

spot_imgspot_img

കുവൈത്തിൽ വേനൽക്കാലം അവസാനത്തിലേയ്ക്ക്; അൽ കുലൈബീൻ സീസണിന് തുടക്കമായി

വേനൽ ചൂടിനോട് വിടപറയാനൊരുങ്ങി കുവൈത്ത്. അൽ കുലൈബീൻ സീസണിന് തുടക്കമായതോടെ രാജ്യത്തെ ചൂട് കുറഞ്ഞുവരും. അൽ കുലൈബീൻ സീസൺ 13 ദിവസം നീണ്ടുനിൽക്കുമെന്നും സൂര്യന്റെ ചൂടിൽ വർധനവ് രേഖപ്പെടുത്തുന്ന അവസാന സീസണാണിതെന്നും അൽ...

റിയാദിൽ നിന്ന് കുവൈത്തിലേക്ക് റെയിൽവെ ​വരുന്നു; നാല് വർഷത്തിനുള്ളിൽ പദ്ധതി യാഥാർത്ഥ്യമാകും

സൗദിയിൽ നിന്ന് കുവൈത്തിലേക്ക് റെയിൽ പാത ​വരുന്നു. പദ്ധതിക്ക് അം​ഗീകാരം ലഭിച്ചതായാണ് റിപ്പോർട്ട്. 500 കിലോമീറ്റർ ദൂരത്തിലാണ് റെയിൽപാത നിർമ്മിക്കുന്നത്. 2026ഓടെ പദ്ധതിയുടെ നിർമ്മാണം ആരംഭിക്കാനാണ് അധികൃതരുടെ ലക്ഷ്യം. റിയാദിനെയും കുവൈത്തിലെ...

കുവൈത്തിൽ മലയാളി കുടുംബം പുക ശ്വസിച്ച് മരിച്ചു

കുവൈത്ത് അബ്ബാസിയയിലെ താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തില്‍ മലയാളി കുടുംബത്തിലെ നാലുപേർ പേർ മരിച്ചു. ഉറക്കത്തിൽ പുക ശ്വസിച്ചാണ് മരണം. തിരുവല്ല നീരേറ്റുപുറം സ്വദേശി മാത്യു മുഴക്കല്‍ (40), ഭാര്യ ലിനി എബ്രഹാം...

പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ ഡിഗ്രി വേണ്ട; വ്യവസ്ഥ റദ്ദാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി കുവൈത്ത്. പ്രവാസികൾക്ക് ഫാമിലി വിസയ്ക്ക് അപേക്ഷിക്കാൻ യൂണിവേഴ്‌സിറ്റി ഡിഗ്രി വേണമെന്ന വ്യവസ്ഥ റദ്ദാക്കാനൊരുങ്ങുകയാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് മന്ത്രിസഭ തീരുമാനമെടുത്തു. അതിനാൽ ഇനി യൂണിവേഴ്‌സിറ്റി ബിരുദം...

കുവൈത്ത് ദുരന്തം; പ്രതികൾക്ക് ജാമ്യം അനുവദിച്ച് കോടതി

കുവൈത്ത് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. പ്രതികളായ ഒരു കുവൈത്ത് പൗരനെയും മൂന്ന് ഇന്ത്യക്കാരെയും നാല് ഈജിപ്‌തുകാരെയും 300 ദിനാർ വീതം ജാമ്യത്തിൽ വിട്ടയക്കാനാണ് കുവൈത്ത് കോടതി ഉത്തരവിട്ടത്. കൊലപാതകം,...

സാമൂഹിക മാധ്യമത്തിലൂടെ കുവൈത്ത് അമീറിനെ അപകീർത്തിപ്പെടുത്തി; പ്രതിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

കുവൈത്ത് അമീറിനെ വിമർശിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്. അമീറിനെ സാമൂഹിക മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയ കുവൈത്തി പൗരനെതിരെ നടപടി സ്വീകരിക്കാനാണ് പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയം രാജ്യത്തെ ശിയാ...