‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Kuwait

spot_imgspot_img

ഇനി മരുഭൂമിയിൽ പാർക്കാം; കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസണിന് നവംബർ 15-ന് തുടക്കം

കുവൈത്തിൽ തമ്പ് ക്യാമ്പിങ് സീസൺ ആരംഭിക്കാനൊരുങ്ങുന്നു. നവംബർ 15 മുതലാണ് ജനങ്ങൾക്ക് മരുഭൂമിയിൽ തമ്പടിച്ച് പാർക്കാൻ സാധിക്കുക. മാർച്ച് 15 വരെയാണ് ശൈത്യകാല തമ്പുകളുടെ സീസൺ നീണ്ടുനിൽക്കുന്നത്. മുൻസിപ്പാലിറ്റി അനുവദിച്ച മരുപ്രദേശങ്ങളിൽ മാത്രമാണ് തമ്പുകൾ...

യുഎഇയിൽ നിന്ന് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ 4 ദിവസത്തേക്ക് റദ്ദാക്കി ഇത്തിഹാദ്

യുഎഇയുടെ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസ് കുവൈറ്റിലേക്കുള്ള ചില വിമാനങ്ങൾ റദ്ദാക്കി. നാല് ദിവസത്തേക്കാണ് വിമാനങ്ങൾ റദ്ദാക്കിയത്. ഒക്ടോബർ 30 മുതൽ നവംബർ 2 വരെയാണ് സർവീസ് നിർത്തിവെച്ചത്. ഇ.വൈ 651 അബുദാബിയിൽ നിന്ന് കുവൈത്തിലേക്കും...

അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഡിസംബർ 21-ന് കുവൈത്തിൽ തുടക്കം

26-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് ഡിസംബർ 21-ന് തുടക്കമാകും. കുവൈത്തിൽ വെച്ചാണ് ഇത്തവണ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 21-ന് ആരംഭിക്കുന്ന ടൂർണമെന്റ് 2025 ജനുവരി 3 വരെയാണ് നീണ്ടുനിൽക്കുക. അഞ്ചാം തവണയാണ് ടൂർണമെന്റിന്...

നബിദിനം; കുവൈത്തിൽ സെപ്റ്റംബർ 15-ന് പൊതു അവധി പ്രഖ്യാപിച്ചു

നബിദിനം പ്രമാണിച്ച് കുവൈത്തിൽ സെപ്റ്റംബർ 15-ന് (ഞായർ) പൊതു അവധി പ്രഖ്യാപിച്ചു. കുവൈത്ത് ക്യാബിനറ്റാണ് അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിനാൽ 15ന് കുവൈത്തിലെ മുഴുവൻ സർക്കാർ ഓഫീസുകളും മന്ത്രാലയങ്ങളും അവധിയായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി....

സ്‌കൂളുകളിലെ കുടിവെള്ള സുരക്ഷ; കർശന നിർദേശവുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

സ്‌കൂളുകളിലെ കുടിവെള്ളത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സ്കൂൾ അധികൃതർക്ക് കർശന നിർദേശം നിർദേശം നൽകി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം. 2024/2025 അധ്യയന വർഷത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്കൂളുകളിലെ കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ...

മൂന്ന് നേരം ബയോമെട്രിക് പഞ്ച് നിർബന്ധമാക്കി കുവൈത്ത്; ഓഫീസുകളിൽ ഹാജർ നില ഉയർന്നു

കുവൈത്തിൽ ബയോമെട്രിക് ഹാജർ നില ശക്തമാക്കിയതോടെ ഓഫീസുകളിൽ ജീവനക്കാരുടെ സാന്നിധ്യം ഉയർന്നതായി റിപ്പോർട്ടുകൾ. രാവിലെ ജോലിക്കെത്തുമ്പോൾ പഞ്ച് ഇൻ ചെയ്യുകയും രണ്ടുമണിക്കൂറിന് ശേഷം വീണ്ടും പഞ്ച് ചെയ്ത് ഹാജർ ഉറപ്പാക്കുകയും വേണമെന്നാണ് പുതിയ...