‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: Kuwait

spot_imgspot_img

കുവൈറ്റ് ലോൺ കേസ്; ഗഡുക്കളായി പണം തിരികെ അടക്കാൻ അവസരമൊരുക്കി ബാങ്ക്

കുവൈത്തില്‍ ബാങ്കില്‍നിന്ന് വായ്പയെടുത്ത് മുങ്ങിയ മലയാളികള്‍ക്ക് ഇനി ആശ്വസ വാർത്ത.ഘട്ടംഘട്ടമായി പണം തിരിച്ചടയ്ക്കാൻ അവസരം ഒരുക്കിയിരിക്കുകയാണ് ബാങ്ക് അധികൃതർ. ഒറ്റത്തവണ അടച്ചു തീർക്കാൻ പറ്റാത്തവർ ബാങ്കിന്‍റെ കുവൈത്തിലെ കളക്ഷൻ വകുപ്പുമായി ബന്ധപ്പെടാനാണ്...

മണി എക്സ്ചേഞ്ചുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്

പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാനൊരുങ്ങി കുവൈത്ത്. കുവൈത്ത് വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി ഖലീഫ അൽ- അജീലാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലുള്ള മണി എക്സ്ചേഞ്ച് കമ്പനികൾക്കായി സെൻട്രൽ...

പുതുവർഷം; കുവൈത്തിലെ സർക്കാർ മേഖലയിൽ തുടർച്ചയായ നാല് ദിവസത്തെ അവധി

പുതുവർഷത്തോട് അനുബന്ധിച്ച് കുവൈത്തിലെ സർക്കാർ മേഖലയിൽ അവധി പ്രഖ്യാപിച്ചു. ജനുവരി 1, 2 (ബുധൻ, വ്യാഴം) തിയതികളിലാണ് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചത്. ഇന്ന് കൂടിയ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സർക്കാൻ അനുവദിച്ച അവധിക്ക്...

60 വയസ് കഴിഞ്ഞവർക്ക് വിസ പുതുക്കലിനുള്ള നിയന്ത്രണം പിൻവലിച്ച് കുവൈത്ത്

60 വയസ് കഴിഞ്ഞവർക്ക് വിസ പുതുക്കലിനുള്ള നിയന്ത്രണം കുവൈത്ത് പിൻവലിച്ചു. യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ വിദേശികൾക്ക് 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് പബ്ലിക് അതോറിറ്റി ഫോർ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്‌തത്. അക്ഷരപ്രേമികൾക്കായി നവംബർ 30 വരെയാണ്...

കുവൈത്തിൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 2.5 ശ​ത​മാ​നം വ​ള​ർ​ച്ച; ഭൂരിഭാ​ഗവും ഇന്ത്യക്കാർ

കുവൈത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ തൊഴിലാളികളുടെ എണ്ണത്തിൽ 2.5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിൽ ഗാർഹിക തൊഴിലാളികളെ...