‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാളത്തിന്റെ എക്കാലത്തെയും ചോക്ലേറ്റ് ഹീറോയായ കുഞ്ചാക്കോ ബോബൻ ഇന്ന് തന്റെ 48-ാം പിറന്നാൾ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ താരത്തിന് ആശംസ നേരുകയാണ് പ്രിയ സുഹൃത്തും നടനുമായ രമേഷ് പിഷാരടി. മാന്യതയ്ക്കൊക്കെ ഒരു മര്യാദ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മലയാള സിനിമയുമായി ബന്ധപ്പെട്ട പല വെളിപ്പെടുത്തലുകളും നടത്തുന്നത്. ഇപ്പോൾ തന്റെ 'പവർ ഗ്രൂപ്പ്' വെളിപ്പെടുത്തിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ കുഞ്ചാക്കോ ബോബൻ. താരത്തിന്റെ പോസ്റ്റ്...
തൊണ്ണൂറുകളുടെ അവസാനത്തിൽ ഒരു ട്രെൻഡ് സെറ്ററായി മാറിയ പ്രണയചിത്രമായിരുന്നു ‘അനിയത്തിപ്രാവ്‘. കുഞ്ചാക്കോ ബോബന്റെ താരോദയമായിരുന്നു അനിയത്തിപ്രാവിലൂടെ കേരളക്കര കണ്ടത്. അനിയത്തിപ്രാവിലെ സുധിയും മിനിയുമായി തിളങ്ങിയ കുഞ്ചാക്കോ ബോബനെയും ശാലിനിയും മലയാളികൾ ഇരുകയ്യും നീട്ടിയാണ്...
ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രമാണ് കുഞ്ചാക്കോ ബോബൻ - ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ പുറത്ത് വന്ന 'ചാവേർ'. പ്രണയത്തെക്കുറിച്ചും ജാതിയെ കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയ കൊലപാതകത്തെകുറിച്ചും സംസാരിച്ച ചിത്രം വിമർശനവും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ബംഗളൂരു...
ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബൻ. 27 വർഷം കൊണ്ട് താൻ ചെയ്തത് 103 സിനിമകളാണെന്നും ചുരുങ്ങിയകാലം കൊണ്ട് ഷൈൻ ടോം ചാക്കോ 100 സിനിമകൾ തികച്ചെന്നും ഇങ്ങനെ പോയാൽ അവൻ...
കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആൻറണി വർഗീസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. ചിത്രത്തിന്റെ സെക്കൻഡ് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. കൂടുതൽ കഥാപാത്രങ്ങൾ കൂടിയെത്തുന്ന പുതിയ...