‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: KS Chithra

spot_imgspot_img

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നുമാണ് ചിത്ര മകൾ നന്ദനയുടെ പിറന്നാൾ...

പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ്; പൊലീസിൽ പരാതി നൽകി കെ.എസ് ചിത്ര

തൻ്റെ പേരും ചിത്രവും ഉൾപ്പെടുത്തി നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി ​ഗായിക കെ.എസ് ചിത്ര. പേരും ചിത്രവും വെച്ച് വ്യാജ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഉണ്ടാക്കി പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ചിത്ര...

അക്ഷരമുറ്റത്തേയ്ക്ക് ചുവടുവെച്ച് കുരുന്നുകൾ; കൊച്ചുകൂട്ടുകാർക്ക് ആശംസയുമായി മോഹൻലാൽ

രണ്ട് മാസത്തെ മധ്യവേനൽ അവധിക്ക് ശേഷം ഇന്ന് കുട്ടികൾ വീണ്ടും സ്കൂളിലേയ്ക്ക്. പുതിയ ബാ​ഗും പുസ്തകങ്ങളും കുടയുമൊക്കെയായി സന്തോഷത്തോടെയാണ് കുരുന്നുകൾ സ്കൂളിലേയ്ക്കെത്തിയത്. ഇനി പഠനത്തിന്റെ കാലമാണ്. മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ആദ്യമായി ആക്ഷരമുറ്റത്തേയ്ക്ക്...

‘നീ എന്റെ കൂടെ ഇല്ലെങ്കിലും നമ്മള്‍ വിട്ടു പിരിഞ്ഞിട്ടില്ല’: മകൾ നന്ദനയുടെ ഓർമ്മയിൽ ചിത്ര

മകൾ നന്ദനയുടെ ഓർമ്മകളുമായി ഗായിക കെ എസ് ചിത്ര. 2011 ഏപ്രില്‍ 14ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണാണ് നന്ദന ജീവിതത്തോട് വിടപറഞ്ഞത്. സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ നന്ദനയുടെ മരണം വലിയ വേദനയാണ്...

‘ചിത്രയും ശോഭനയും രാജ്യത്തിന്റെ പൊതുസ്വത്ത്, ഒറ്റപ്പെടുത്തുന്നതിനോട് യോജിപ്പില്ല’; എം.വി ഗോവിന്ദന്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ സൈബർ ആക്രമണം നേരിടുന്ന ഗായിക കെ.എസ് ചിത്രയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശോഭനയും ഗായിക ചിത്രയും നാടിന്റെ പൊതുസ്വത്താണെന്നും അവരെ...

കെ എസ് ചിത്രയെ വിമർശിച്ചതിന് പിന്നാലെ സൈബർ ആക്രമണം, ‘സമ’യിൽ നിന്ന് ഗായകൻ സൂരജ് സന്തോഷ് രാജിവച്ചു 

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഗായിക കെ എസ് ചിത്ര പങ്കുവച്ച വീഡിയോയ്ക്ക് എതിരെ ഗായകൻ സൂരജ് സന്തോഷ്‌ രംഗത്ത്. രാമക്ഷേത്ര വിവാദത്തിൽ ചിത്രയെ സൂരജ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ സൂരജിന് സൈബർ...