‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ഉപസംഘടനയായ യുനെസ്കോയുടെ അംഗീകാരമായ സാഹിത്യ നഗരം പദവി സ്വന്തമാക്കി കോഴിക്കോട്. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമാണ് കോഴിക്കോട്. ജില്ലയുടെ സാഹിത്യ പൈതൃകം കണക്കിലെടുത്താണ് ഈ നേട്ടം ലഭിച്ചത്.
പുതിയതായി...
കോഴിക്കോട്-ജിദ്ദ- സെക്ടറിലെ വിമാന സര്‍വീസ് ഒരു മാസത്തേക്ക് റദ്ദാക്കിയതായി സ്‌പൈസ്‌ജെറ്റ്. കോഴിക്കോട്-ജിദ്ദ, ജിദ്ദ-കോഴിക്കോട് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.
അടുത്ത മാസം രണ്ടു വരെയുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതായി നേരത്തെ എയര്‍ലൈന്‍ അറിയിച്ചിരുന്നു. എന്നാല്‍ പുതിയ അപ്‌ഡേറ്റ്...
കോഴിക്കോട് പ്രൈവറ്റ് ബസിന് മുന്നിൽ സ്‌കൂട്ടറുമായി അഭ്യാസപ്രകടനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബസിന് തടസം സൃഷ്‌ടിച്ച് വണ്ടിയോടിച്ചതിന് കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസാണ് കേസെടുത്തത്.
സിഗ് സാഗ് മാനറിൽ യുവാവ് നടത്തിയ...
കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണകേന്ദ്രത്തിൽ തീപിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് ഇന്ന് രാവിലെ തീപിടിത്തമുണ്ടായത്. കേന്ദ്രത്തിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചതിനാൽ പ്രദേശത്ത് വലിയതോതിൽ പുകയും ഉയരുന്നുണ്ട്. രാവിലെ മുതൽ...
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീവെയ്ക്കാൻ ശ്രമം. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ റെയിൽവേ പൊലീസ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് 2.20ന് കോഴിക്കോടെത്തിയ 22609 നമ്പർ മംഗളൂരു-കോയമ്പത്തൂർ ഇന്റർസിറ്റിക്കുള്ളിലാണ് സംഭവം.
കംപാർട്ട്മെന്റിനകത്തെ...
സിദ്ദിഖ് കൊലപാതകം ഹണിട്രാപ്പെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷിബിലിയും ഫർഹാനയും ആഷികും ചേർന്നാണ് ഹണിട്രാപ്പ് ആവിഷ്‌കരിച്ചത്. ഇക്കാര്യം സിദ്ദിഖിന് അറിയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
ഫർഹാനയുടെ അച്ഛനും സിദ്ദിഖും തമ്മിൽ പരിചയക്കാരായിരുന്നു. അങ്ങനെയാണ്...