‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സാങ്കേതിക തകരാറിനേത്തുടർന്ന് യാത്രക്കാരെ തിരിച്ചിറക്കി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് പുലർച്ചെ 3.30-ന് ഷാർജയിൽ നിന്ന് കോഴിക്കോടേയ്ക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ നിന്നാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പാണ് വിമാനത്തിന് സാങ്കേതിക തകരാർ...
പന്തീരാങ്കാവിൽ നവവധുവിനെ ഭർതൃഗൃഹത്തിൽ മർദ്ദിച്ച സംഭവത്തിൽ പ്രതി രാഹുൽ വിവാഹ തട്ടിപ്പ് വീരനെന്ന് സംശയം. കോട്ടയത്തും എറണാകുളത്തും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായാണ് വിവരം. രജിസ്റ്റർ ചെയ്ത പെൺകുട്ടി രാഹുലിന്റെ സ്വഭാവ വൈകല്യം മനസ്സിലാക്കിയതോടെ...
നവകേരള ബസ്സ് എന്ന് കേൾക്കുമ്പോഴേ ആദ്യം മനസ്സിൽ ഓടിയെത്തുന്നത് വിവാദ വാർത്തകളായിരുന്നു. ഏറെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സംസ്ഥാന സർക്കാരിന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കി ഭാരത് ബെൻസിന്റെ പുതിയ ബസ്...
കോഴിക്കോട് വിമാനത്താവളം വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാക്കൂലി കുറച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അറിയിച്ചു. 1,65,000/- ആയിരുന്നു കോഴിക്കോട് എംബാര്‍ക്കേഷന്‍ പോയിന്‍റിലേക്ക് എയര്‍ ഇന്ത്യ നിശ്‌ചയിച്ചിരുന്ന നിരക്ക്. ഇതിൽ 42000 രൂപ...
അബുദാബിയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് സർവീസ് ആരംഭിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്സ്. ജനുവരി ഒന്ന് മുതലാണ് സർവീസ് പുനരാരംഭിക്കുക. പ്രതിദിനം ഓരോ സർവീസുകളായിരിക്കും ആദ്യഘട്ടത്തിൽ ആരംഭിക്കുകയെന്ന് അധികൃതർ അറിയിച്ചു.
എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.40-ന്...
റാസൽഖൈമയിൽ നിന്ന് കോഴിക്കോടേയ്ക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് ആരംഭിച്ചു. പ്രവാസി മലയാളികളുടെ യാത്രാദുരിതത്തിന് പരിഹാരം എന്ന നിലയിലാണ് എയർ അറേബ്യ പുതിയ സർവ്വീസിന് തുടക്കമിട്ടത്. ആഴ്‌ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോടേയ്ക്ക് പറക്കുക.
ബുധൻ,...