‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഒരുപാട് സ്നേഹിക്കുന്നവരുടെ വേർപാട് താങ്ങാവുന്നതിലും അപ്പുറമാണ്. ഒരിക്കൽ കൂടി കാണണമെന്ന് വിചാരിച്ചാൽ പോലും സാധ്യമാകില്ലെന്ന തിരിച്ചറിവ് പതിയെ മനസിന്റെ വിങ്ങലായി മാറും. ഈ അവസരത്തിൽ വേർപെട്ടവരുടെ ഓർമ്മകളും അവരുടെ പ്രിയപ്പെട്ട വസ്തുക്കളും മാത്രമായിരിക്കും...
നടനും മിമിക്രി കലാകരനുമായ കൊല്ലം സുധിയുടെ വേർപാട് വിശ്വസിക്കാൻ മലയാളികൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. സുധിയുടെ മരണത്തോടെ പ്രിയതമൻ്റെ ഓർമ്മകളുമായി കഴിയുകയാണ് ഭാര്യ രേണു. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ രേണു അഭിനയരംഗത്ത് സജീവമാകുകയാണ്. കൊച്ചിൻ സംഗമിത്രയിലൂടെ...
കേരളക്കരയെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ വാർത്തയായിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോഗം. മരണ ശേഷവും ഇന്നും മലയാളി പ്രേക്ഷകർക്കിടയിൽ സുധി മായാതെ നിൽക്കുകയാണ്. സുധിയുടെ മരണത്തേത്തുടർന്ന് ഭാര്യ രേണു വീണ്ടും വിവാഹിതയാകുന്നു...
മലയാളി പ്രേക്ഷകരെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ വിയോഗം. സുധി കൂടെയില്ലെന്ന സത്യം ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല ഭാര്യയായ രേണുവിനും മക്കളായ രാഹുലിനും ഋതുലിനും. ഒരുപാട് സ്വപ്നങ്ങൾ ബാക്കിയാക്കി...
കൊല്ലം സുധിയുടെ അകാലമരണം കലാലോകത്തിനും കുടുംബത്തിനുംവലിയ നഷ്ടമായിരുന്നു. അതിന്റെ ആഘാതത്തിൽ നിന്ന് കുടുംബവും സഹപ്രവർത്തകരും ഇനിയും മുക്തരായിട്ടില്ല. മരണമില്ലാത്ത സുധിയുടെ ഓർമ്മകൾ ഇപ്പോഴും അവരെ അലട്ടുകയാണ്. അപകടം നടക്കുന്ന സമയത്ത് സുധിക്ക് ഒപ്പം...
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ ആരംഭിച്ചു. ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ 9 മണിക്കൂർ നീളും. കൊച്ചി...